കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശ്രീലങ്കയിലെ കൂട്ടക്കുരുതി അപലപനീയം, ഭീകരതയെ ഒറ്റപ്പെടുത്തുക: മുസ്ലീം നേതാക്കള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ദേവാലയങ്ങളില്‍ ഉള്‍പ്പെടെ സ്‌ഫോടന പരമ്പര അതീവ ദുഃഖകരവും അപലപനീയവുമാണെന്ന് മുസ്്‌ലിം സംഘടന നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. മുന്നൂറ്റി അറുപതോളം മനുഷ്യരെ കൂട്ടക്കൊല നടത്തിയ ഭീകരരെ ഒറ്റപ്പെടുത്തണമെന്നും ഭീകരതക്ക് മതമോ വംശമോ ഇല്ലെന്നും ഭീകരതയുടെ പ്രത്യയശാസ്ത്രം തിന്മ മാത്രമാണെന്നും മുസ്ലീം ലീഗ് പ്രസ്താവിച്ചു.

<strong><br>ഹേമന്ദ് കര്‍ക്കറെ ധീരരക്തസാക്ഷി, പ്രഗ്യാ സിംഗ് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഫട്‌നാവിസ്</strong>
ഹേമന്ദ് കര്‍ക്കറെ ധീരരക്തസാക്ഷി, പ്രഗ്യാ സിംഗ് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഫട്‌നാവിസ്

ഐ.എസ് ഐ.എസ് പോലുളള വിധ്വംസക സംഘടനകള്‍ക്ക് മുസ്്‌ലിം സമുദായവുമായി യാതൊരു ബന്ധവുമില്ല. ഹജ്ജ് വേളയിലെ മക്കാ പ്രസംഗത്തില്‍ പോലും ഐ.എസിനെ ഒറ്റപ്പെടുത്താനും ചെറുത്തു തോല്‍പ്പിക്കാനും ഹറം ഇമാം ഉള്‍പ്പെടെയുളളവര്‍ ആഹ്വാനം ചെയ്യാറുണ്ട്. എല്‍.ടി.ടി.ഇയുടെ ഭീകരതയുടെ കെടുതിയില്‍ പതിറ്റാണ്ടുകള്‍ കഷ്ടപ്പെട്ട ശ്രീലങ്ക സാധാരണ ജീവിതത്തിലേക്കും സമാധാനത്തിലേക്കും വളരുമ്പോള്‍ നടന്ന ഹീനകൃത്യം മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.

Muslim League

ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നേതാക്കള്‍ എല്ലാവര്‍ക്കും സമാധാനവും ശാന്തിയും ഉണ്ടാവട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. സയണിസത്തിന്റെ സൃഷ്ടിയായ ഐ.എസ് ഐ.എസും മറ്റു ഭീകര സംഘടനകളും മനുഷ്യ രാശിയുടെ ശത്രുക്കളാണ്. ആരാധനകളില്‍ മുഴുകിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കൂട്ടക്കൊല ചെയ്ത ഭീകരകൃത്യം ചെയ്തവര്‍ ചെകുത്താന്റെ വക്താക്കള്‍ മാത്രമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മാപ്പര്‍ഹിക്കാത്ത പാതകമാണ് ചെയ്തത്. കുറ്റമറ്റതും ഫലപ്രദവുമായ അന്വേഷണത്തിലൂടെ ഉത്തരവാദികളെ കണ്ടെത്തി ആധുനിക മനുഷ്യന് പാഠമാകുന്ന ശിക്ഷതന്നെ നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Kozhikode
English summary
Muslim League's condolence for Sri Lanka blast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X