കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ.എം ഷാജിക്കെതിരായ വിമര്‍ശനം സാമാന്യയുക്തിക്ക് നിരക്കുന്നതല്ല, കെഎം ഷാജിയുടെ തോല്‍വിക്കായി ചിലര്‍ ഇറക്കിയതാണ് ലഘുലേഖ: മുസ്ലിം ലീഗ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എക്കാലവും വര്‍ഗീയതക്കെതിരായ നിലപാടെടുത്ത മുസ്‌ലിംലീഗിനൊപ്പം നിലയുറപ്പിക്കുകയും മുന്നണിപോരാളിയായി പ്രവര്‍ത്തിക്കുകയും ചെയ്ത് കേരളീയ സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് കെഎം ഷാജിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി. വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖ ഇറക്കിയെന്ന ആരോപണം വ്യാജമാണ്.

<strong>കവർച്ച നടത്തി മോഷ്ട്ടിച്ച പണവുമായി നാട്ടിൽ എത്തും; പണം തുല്യമായി വീതിച്ചെടുക്കും, ഹനീഫ് ഗ്യാസ് കട്ടിങ്ങിൽ വിദഗ്ധൻ- എടിഎം കവർച്ച സംഘത്തിന്‍റെ മോഷണം ഇങ്ങനെ</strong>കവർച്ച നടത്തി മോഷ്ട്ടിച്ച പണവുമായി നാട്ടിൽ എത്തും; പണം തുല്യമായി വീതിച്ചെടുക്കും, ഹനീഫ് ഗ്യാസ് കട്ടിങ്ങിൽ വിദഗ്ധൻ- എടിഎം കവർച്ച സംഘത്തിന്‍റെ മോഷണം ഇങ്ങനെ

അത്തരമൊരു ലഘുലേഖയുമായി യുഡിഎഫിനോ മുസ്‌ലിംലീഗിനോ ബന്ധമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. 21 ശതമാനം മാത്രം മുസ്‌ലിം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ ഇത്തരമൊരു പദങ്ങളും പരാമര്‍ശങ്ങളുമുളള ലഘുലേഖ കൊണ്ട് വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ടു നേടാന്‍ ശ്രമിച്ചു എന്നത് സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. കെഎം ഷാജിയുടെ തോല്‍വിക്കായി ചിലര്‍ ഇറക്കിയതാണ് ലഘുലേഖ. പക്ഷേ കോടതി അത് രേഖയായി അംഗീകരിച്ചു.

KM Shaji

ഇതിന്റെ പേരില്‍ മുസ്‌ലിം ലീഗില്‍ വര്‍ഗീയത ആരോപിക്കുന്നത് വിലപ്പോവില്ല. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് എടുത്തയാളാണ് കെഎം ഷാജിയെന്നത് കേരളീയ സമൂഹത്തിന് വ്യക്തതയുണ്ട്. അതിന്റെ പേരില്‍ അദ്ദേഹത്തിനു നേരേ ഭീഷണിയുമുണ്ട്. ജീവന്‍ പണയം വെച്ചും വര്‍ഗീയതക്ക് എതിരെ പോരാടുന്ന ഉജ്വല വ്യക്തിക്ക് എതിരായ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ പോയി മുസ്‌ലിം ലീഗ് നിയമപരമായിത്തന്നെ നേരിടുമെന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു.

Kozhikode
English summary
Muslim League's statement about KM Shaji issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X