ഖാദര്‍ സാഹിബിന്റെ അത്ര വിവരമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ടോ? ഷാഫി ചാലിയത്തിന്റെ ശബ്ദരേഖ
കോഴിക്കോട്: കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനെതിരെ മുസ്ലിം ലീഗ് നേതൃത്വം രംഗത്തുവന്നിരിക്കെ, മറിച്ചുള്ള അഭിപ്രായവുമായി ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് പശ്ചാത്തലമുള്ള പരിപാടിയില്‍ പങ്കെടുത്തതില്‍ യാതൊരു തെറ്റുമില്ലെന്ന് പറയുന്ന ഷാഫി ചാലിയത്തിന്റെ ശബ്ദരേഖ പുറത്തുവന്നു. മുസ്ലിം ലീഗില്‍ കെഎന്‍എ ഖാദറിനെ പോലുള്ളവര്‍ക്ക് എന്ത് ഫ്യൂച്ചറാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. മാത്രമല്ല, കെഎന്‍എ ഖാദറിന്റെ അത്ര വിവരമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം.

പുറത്തുവന്ന ശബ്ദ രേഖ തന്റേത് തന്നെയാണെന്ന് ഷാഫി ചാലിയം പിന്നീട് മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു. വലിയ ചര്‍ച്ചയായിരിക്കുകയാണ് ഷാഫി ചാലിയത്തിന്റെ വാക്കുകള്‍. പ്രമുഖ നേതാക്കളെല്ലാം കെഎന്‍എ ഖാദറിനെ തള്ളിപ്പറഞ്ഞ ഘട്ടത്തിലാണ് അദ്ദേഹത്തെ പിന്തുണച്ച് ഷാഫി ചാലിയം രംഗത്തുവന്നിരിക്കുന്നത്. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് കാണിച്ച് കെഎന്‍എ ഖാദര്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് മറുപടി നല്‍കിയെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഷാഫി ചാലിയത്തിന്റെ ശബ്ദരേഖ.
'കെഎന്‍എ ഖാദര്‍ സാഹിബ് ആ പരിപാടിക്ക് പോയതില്‍ വ്യക്തിപരമായി എനിക്ക് ഒരു കുഴപ്പവുമില്ല. സംവാദത്തെ ഭയക്കുന്നവര്‍ ഭീരുക്കളാണ്. ഖാദര്‍ സാഹിബ് എന്ന മനുഷ്യനെ നമ്മുടെ പാര്‍ട്ടി മാത്രമേ മനസിലാക്കാത്തതുള്ളൂ. അദ്ദേഹം വായിച്ച അത്ര പുസ്തകങ്ങളും അദ്ദേഹം നേടിയ വിജ്ഞാനവും അതിന്റെ അടുത്ത് നില്ക്കാന് പറ്റിയ ഒരാളും നമ്മുടെ പാര്‍ട്ടിയില്‍ ഇല്ല. അദ്ദേഹത്തെ പോലുള്ള ഒരു മനുഷ്യനെ നമ്മുടെ പാര്‍ട്ടി എന്താണ് ചെയ്തത്. ഇപ്പോ 14 ജില്ലകളിലും നമ്മുടെ നേതാക്കള്‍ പോയി മതസൗഹാര്‍ദ സദസ് നടത്തി. എവിടെങ്കിലും ഒരു സ്പേസ് അദ്ദേഹത്തിന് കൊടുത്തോ. ഈ പാര്‍ട്ടിയില്‍ എന്ത് ഫ്യൂച്ചറാണ് അവര്‍ക്കൊക്കെയുള്ളത്. അപ്പുറത്തേക്ക് മാറിപ്പോയാല്‍ അദ്ദേഹത്തെയൊക്കെ കൊണ്ടുനടക്കാന്‍ ഒരുപാട് ആളുകളുണ്ട്....' ഇങ്ങനെ പോകുന്നു ഷാഫി ചാലിയത്തിന്റെ ശബ്ദരേഖയിലെ വാക്കുകള്‍.
കെഎന്‍എ ഖാദര്‍ ആഎസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ പിന്തുണയ്ക്കുകയാണ് ഷാഫി ചാലിയം ചെയ്യുന്നത്. അനാവശ്യമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അങ്ങനെ സംസാരിച്ചതെന്ന് ഷാഫി ചാലിയം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കെഎന്‍എ ഖാദറിനെ പോലുള്ളവര്‍ പാര്‍ട്ടിയില്‍ നിന്ന് പോകുന്നതിനെ വേദനയോടെയാണ് ഞാന്‍ കാണുന്നത്. വിഷയത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ എടുക്കുന്ന നിലപാടിനോട് ഒപ്പം നില്‍ക്കുമെന്നും ഷാഫി ചാലിയം പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications