കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടവ് മാറ്റി ആര്‍എംപി; മധ്യസ്ഥരായി മുസ്ലിം ലീഗ്, ഒന്നിന് പകരം അഞ്ച് വാഗ്ദാനം ചെയ്ത് സമ്മര്‍ദ്ദം

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് കോണ്‍ഗ്രസിന് തിരിച്ചടിയേല്‍ക്കാന്‍ കാരണമായി എന്ന് ആരോപണം നിലനില്‍ക്കെ, നിയമസഭാ തിരഞ്ഞെടുപ്പിലും സമാനമായ സാഹചര്യം. ആര്‍എംപിയുമായി ചേര്‍ന്ന് രൂപീകരിച്ചിരുന്ന ജനകീയ മുന്നണി കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന് ഒരു അവസരമായി വിലയിരുത്തപ്പെടുന്നു.

കല്ലാമല ഡിവിഷന്റെ പേരില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ രൂപപ്പെട്ട വിവാദം വടകര സീറ്റിന്റെ പേരില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമോ എന്ന ആശങ്ക ചില കോണ്‍ഗ്രസ് നേതാക്കളിലുണ്ട്. ഇവിടെയാണ് ആര്‍എംപി സമ്മര്‍ദ്ദം ശക്തമാക്കുന്നത്. വടകര സീറ്റില്‍ എന്തുവന്നാലും തങ്ങള്‍ മല്‍സരിക്കുമെന്ന് ആര്‍എംപി പ്രഖ്യാപിച്ചുകഴിഞ്ഞു. ആര്‍എംപിയെ കൂടെ നിര്‍ത്തിയാല്‍ ലാഭമുണ്ടാകുമെന്നാണ് മുസ്ലിം ലീഗ് നിലപാട്. വിശദാംശങ്ങള്‍ ഇങ്ങനെ...

പിന്നാലെ പോകാന്‍ തയ്യാറല്ല

പിന്നാലെ പോകാന്‍ തയ്യാറല്ല

വടകര നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്യുക എന്നത് ആര്‍എംപിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. യുഡിഎഫുമായി നിലനിന്നിരുന്ന ജനകീയ മുന്നണി നിയമസഭാ തിരഞ്ഞെടുപ്പിലും തുടരാന്‍ ആര്‍എംപിക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ ഈ ആവശ്യവുമായി കോണ്‍ഗ്രസിനൊപ്പം പോകാന്‍ അവര്‍ തയ്യാറല്ല.

മുസ്ലിം ലീഗിന് താല്‍പ്പര്യം

മുസ്ലിം ലീഗിന് താല്‍പ്പര്യം

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനകീയ മുന്നണി പരീക്ഷണം യുഡിഎഫിനും ആര്‍എംപിക്കും നേട്ടമായിരുന്നു. ചോറോട് ഒഴികെയുള്ള പഞ്ചായത്തുകളില്‍ മുന്നണി അധികാരത്തിലെത്തി. എന്നാല്‍ ഇതേ നീക്കം നിയമസഭാ തിരഞ്ഞെടുപ്പിലും നടത്തിയാല്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫിനൊപ്പം നിലനിര്‍ത്താമെന്ന് മുസ്ലിം ലീഗ് മനസിലാക്കുന്നു.

മങ്ങലേല്‍പ്പിച്ച നിലപാട്

മങ്ങലേല്‍പ്പിച്ച നിലപാട്

ആര്‍ജെഡി കൈവശം വച്ചിരുന്ന വടകര സീറ്റ് കോണ്‍ഗ്രസിന് കിട്ടണമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. വടകര നിയമസഭാ സീറ്റ് ആര്‍എംപിക്ക് നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ചില അസ്വാരസ്യം നിലനില്‍ക്കുന്നതാണ് സഖ്യസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത്.

ആര്‍എംപിയുടെ സമ്മര്‍ദ്ദം

ആര്‍എംപിയുടെ സമ്മര്‍ദ്ദം

വടകര സീറ്റില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി കെകെ രമയുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. യുഡിഎഫ് പിന്തുണച്ചില്ലെങ്കിലും തങ്ങല്‍ മല്‍സരിക്കുമെന്ന് അവര്‍ പറയുന്നു. വടകരയില്‍ യുഡിഎഫ് പിന്തുണച്ചില്ലെങ്കില്‍ ജില്ലയിലെ സ്വാധീനമുള്ള മറ്റു അഞ്ച് മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്നും ആര്‍എംപി നേതൃത്വം പറയുന്നു.

ഈ ആറ് മണ്ഡലങ്ങളില്‍

ഈ ആറ് മണ്ഡലങ്ങളില്‍

കുറ്റ്യാടി, നാദാപുരം, കുന്ദമംഗലം, കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത് എന്നീ മണ്ഡലങ്ങളിലെല്ലാം തങ്ങള്‍ക്ക് കേഡര്‍ വോട്ടുണ്ട് എന്ന് ആര്‍എംപി പറയുന്നു. വടകരയില്‍ യുഡിഎഫ് പിന്തുണ തന്നാല്‍ ഇവിടെ വോട്ടുകള്‍ നല്‍കും. അല്ലെങ്കില്‍ ആറ് മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ആര്‍എംപിയുടെ തീരുമാനം. ആര്‍എംപിയുമായി സഖ്യം വേണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്.

പാറക്കല്‍ അബ്ദുല്ലയുടെ നീക്കം

പാറക്കല്‍ അബ്ദുല്ലയുടെ നീക്കം

2016ല്‍ കുറ്റ്യാടി യുഡിഎഫ് പിടിച്ചത് ഇടതുക്യാമ്പിനെ ഞെട്ടിച്ചിരുന്നു. മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുല്ല ജയിക്കാന്‍ കാരണം ആര്‍എംപിയുടെ സഹായം ലഭിച്ചതിനാലാണ്. വടകര ആര്‍എംപിക്ക് വിട്ടുകൊടുത്ത് മറ്റിടങ്ങളില്‍ ധാരണയുണ്ടാക്കാമെന്നാണ് ലീഗ് നിലപാട്. പാറക്കല്‍ അബ്ദുല്ല ഇതിന് മധ്യസ്ഥ ശ്രമവുമായി രംഗത്തുണ്ട് എന്നാണ് വിവരം.

ജോസ് പക്ഷം പിളരും; ഒരു വിഭാഗവുമായി സംസാരിച്ചുവെന്ന് പിസി ജോര്‍ജ്... യുഡിഎഫിന് സാധ്യതയേറിജോസ് പക്ഷം പിളരും; ഒരു വിഭാഗവുമായി സംസാരിച്ചുവെന്ന് പിസി ജോര്‍ജ്... യുഡിഎഫിന് സാധ്യതയേറി

സഹോദരനെയും ഭാര്യയെയും വിസ്തരിച്ചു; കാവ്യ മാധവന്‍ കോടതിയിലെത്തും, മുമ്പ് നല്‍കിയ മൊഴി ഇങ്ങനെ...സഹോദരനെയും ഭാര്യയെയും വിസ്തരിച്ചു; കാവ്യ മാധവന്‍ കോടതിയിലെത്തും, മുമ്പ് നല്‍കിയ മൊഴി ഇങ്ങനെ...

Kozhikode
English summary
Muslim League supports RMP new formula in Vadakara seat in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X