കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎന്‍എ ഖാദറിനെതിരെ കടുത്ത നടപടിയില്ല; താക്കീത് മാത്രം, വിവാദം അവസാനിച്ചെന്ന് മുസ്ലിം ലീഗ്

Google Oneindia Malayalam News

കോഴിക്കോട്: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കെഎന്‍എ ഖാദറിനെതിരെ മുസ്ലിം ലീഗ് നേതൃത്വം കടുത്ത നടപടിയെടുത്തില്ല. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമായ ഖാദറിനെ മുസ്ലിം ലീഗ് നേതൃത്വം താക്കീത് ചെയ്തു. ഏത് തരം പരിപാടിയിലാണ് പങ്കെടുക്കുന്നത് എന്ന് പരിശോധിക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായി എന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇതോടെ വിവാദം അവസാനിപ്പിച്ചിരിക്കുകയാണ് മുസ്ലിം ലീഗ്.

p

ആര്‍എസ്എസുമായി ബന്ധമുള്ള കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയില്‍ ഖാദര്‍ പങ്കെടുത്തതാണ് വിവാദമായത്. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ മുസ്ലിം ലീഗ് നേതാക്കള്‍ തന്നെ അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. തുടര്‍ന്ന് ഖാദര്‍ ഖേദം പ്രകടിപ്പിച്ചു. സാംസ്‌കാരിക പരിപാടി എന്ന നിലയില്‍ മാത്രം കണ്ടാണ് പങ്കെടുത്തതെന്നും ഇക്കാര്യത്തില്‍ സൂക്ഷ്മത കുറവുണ്ടായെന്നും ഖാദര്‍ നേതൃത്വത്തിന് മറുപടി നല്‍കി.

ഭാര്യയെ കളത്തിലിറക്കി ഉദ്ധവ് താക്കറെ; മഹാരാഷ്ട്രയില്‍ പുതിയ ചലനം, വിമതര്‍ ജാഗ്രതയില്‍ഭാര്യയെ കളത്തിലിറക്കി ഉദ്ധവ് താക്കറെ; മഹാരാഷ്ട്രയില്‍ പുതിയ ചലനം, വിമതര്‍ ജാഗ്രതയില്‍

പാര്‍ട്ടി അംഗങ്ങള്‍ മുസ്ലിം ലീഗിന്റെ നയങ്ങള്‍ക്കും സംഘടനാ മര്യാദകള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുമ്പോഴും മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴും ഏത് വേദിയില്‍ പങ്കെടുക്കുമ്പോഴും ഇക്കാര്യത്തില്‍ പ്രത്യേക കണിശത പുലര്‍ത്തണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടെന്ന് മുസ്ലിം ലീഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കോഴിക്കോട് ചാലപ്പുറത്തെ കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ നടന്ന ബുദ്ധന്റെ പ്രതിമാ അനാഛാദന ചടങ്ങിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. ബുദ്ധ പ്രതിമ അനാഛാദനം ചെയ്തത് നടന്‍ രഞ്ജി പണിക്കരാണ്. ചുമര്‍ ചിത്രം അനാവരണം ചെയ്യാനാണ് ഖാദറിനെ ക്ഷണിച്ചത്. അദ്ദേഹം ചടങ്ങില്‍ നടത്തിയ പ്രസംഗം വൈറലായിരുന്നു. പരിപാടിക്ക് ആര്‍എസ്എസ് ബന്ധമുള്ളത് അറിയില്ലായിരുന്നുവെന്നാണ് ഖാദര്‍ പറഞ്ഞത്. സാംസ്‌കാരിക പരിപാടി എന്ന നിലയിലാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എംകെ മുനീര്‍, പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍, മായിന്‍ ഹാജി തുടങ്ങിയവരെല്ലാം നേരിട്ടും പരോക്ഷമായും ഖാദറിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. സംസ്ഥാന സെക്രട്ടരി ഷാഫി ചാലിയം പക്ഷേ, ഖാദറിനെ പിന്തുണച്ചു. അദ്ദേഹം ഖാദറിനെ പിന്തുണച്ച് സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവരികയും ചെയ്തു. ഖാദറിനെ പോലുള്ളവര്‍ക്ക് മുസ്ലിം ലീഗ് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നും മുസ്ലിം ലീഗില്‍ ഇവര്‍ക്ക് എന്ത് ഭാവിയാണുള്ളതെന്നും ഷാഫി ചാലിയം ചോദിക്കുന്നു. ഖാദറിന്റെ വിജ്ഞാനത്തെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. എന്നാല്‍ സാദിഖലി ശിഹാബ് തങ്ങള്‍ എടുക്കുന്ന തീരുമാനത്തിന് പിന്തുണ നല്‍കുമെന്നും ഷാഫി ചാലിയം പിന്നീട് പ്രതികരിച്ചു.

Kozhikode
English summary
Muslim League Warned KNA Khader For Participate RSS Event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X