കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭീകരതക്ക് എതിരായ പോരാട്ടം സ്വാഗതാര്‍ഹം: മുസ്ലിം ലീഗ്‌, പാകിസ്താന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന്!!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജമ്മു കശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കണ്ടെത്തിയവര്‍ക്കെതിരായ ആക്രമണം സ്വാഗതാര്‍ഹമാണെന്നും സൈന്യത്തിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

<strong>" title=""ഇത് മോദിയാണ്.. ഇതാണ് മോദിയുടെ 56 ഇഞ്ച് നെഞ്ച്"! കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി നേതാവ്" />"ഇത് മോദിയാണ്.. ഇതാണ് മോദിയുടെ 56 ഇഞ്ച് നെഞ്ച്"! കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി നേതാവ്

വിവിധ മതങ്ങളും ജാതികളും തുല്ല്യാവകാശത്തോടെ കഴിയുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ. ഇവിടെ കടന്നു കയറി ആക്രമണം നടത്തുന്നവരെ മടയില്‍ പോയി നേരിടുകതന്നെയാണ് വേണ്ടത്. ഭീകരര്‍ക്ക് താവളമൊരുക്കുന്നതും പിന്തുണക്കുന്നതും അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്താന്‍ കനത്ത വില നല്‍കേണ്ടിവരും. ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചപ്പോഴൊക്കെ ലഭിച്ച കനത്ത പ്രഹരത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും പാക്കിസ്ഥാന്‍ തയ്യാറാവണം.

kpamajeed-153171795


പാകിസ്താറെ ഇരട്ടിയിലേറെ മുസ്ലിംകളുള്ള ലോകത്ത് മുസ്ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. ഇസ്്‌ലാമിന്റെ പേരിനെ ദുരുപയോഗപ്പെടുത്തി നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യയിലെ 15 കോടിയോളം വരുന്ന മുസ്്‌ലിംകള്‍ ഒറ്റമനസ്സോടെ ചെറുത്തു തോല്‍പ്പിക്കും. പാകിസ്താന് വരുന്ന എല്ലാ കഷ്ട നഷ്ടങ്ങള്‍ക്കും അവരുടെ മണ്ണ് തീവ്രവാദികള്‍ക്ക് നിലമൊരുക്കിയവരാണ് ഉത്തരവാദി.

മോദിഭരണകൂടം അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള വിമാനങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയ സേനയുടെ ശക്തിയില്‍ ആര്‍ക്കും സംശയം വേണ്ട. രാജ്യം ഒന്നടങ്കം സൈന്യത്തിനു പിന്നില്‍ നിലയുറപ്പിക്കണം. രാജ്യത്തെ സര്‍വ്വ മേഖലയിലും പിന്നോട്ടടിപ്പിച്ച മോദി സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിനായി രാജ്യ സുരക്ഷയെ ദുരുപയോഗപ്പെടുത്തുന്നത് തിരിച്ചറിയാന്‍ പ്രബുദ്ധ സമൂഹത്തിനാവുമെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.

Kozhikode
English summary
muslim legue on balakot attack and terrorism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X