കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ടെ നസ്‌റുദ്ദീന്‍ വധത്തില്‍ എസ്ഡിപിഐക്കാര്‍ കുറ്റക്കാര്‍: വിധിയില്‍ ലീഗിന് സംതൃപ്തി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കോഴിക്കോട്ടെ നസ്‌റുദ്ദീന്‍ വധത്തില്‍ SDPIക്കാര്‍ കുറ്റക്കാര്‍ | Oneindia Malayalam

കോഴിക്കോട്: യൂത്ത്‌ലീഗ് പ്രാദേശിക നേതാവ് പുത്തലത്ത് നസ്‌റുദ്ദീന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന കോടതിയുടെ കണ്ടെത്തലില്‍ മുസ്ലിം ലീഗിന് സംതൃപ്തി. അതേസമയം, കേസില്‍നിന്ന് വിട്ടയച്ചവര്‍ക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മുസ്ലിം ലീഗ് വേളം പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി. നസ്‌റുദ്ദീന്‍ കൊല്ലപ്പെട്ട കേസില്‍ ബുധനാഴ്ചയാണ് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. അഞ്ച് പ്രതികളെ വെറുതെവിട്ടിരുന്നു.

<strong>അരക്കോടി കൈപ്പറ്റിയ യൂത്ത് ലീഗുകാര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഐഎന്‍എല്‍; എംഎല്‍എമാരെ രക്ഷിക്കാനുള്ള നീക്കമെന്ന് യൂത്ത്‌ലീഗ്</strong>അരക്കോടി കൈപ്പറ്റിയ യൂത്ത് ലീഗുകാര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഐഎന്‍എല്‍; എംഎല്‍എമാരെ രക്ഷിക്കാനുള്ള നീക്കമെന്ന് യൂത്ത്‌ലീഗ്

 സംഭവം 2016ല്‍

സംഭവം 2016ല്‍


2016 ജൂലായ് 15ന് രാത്രിയായിരുന്നു സംഭവം. വേളം പുത്തലത്ത് അനന്തോട്ട് താഴെവെച്ച് നസ്‌റുദ്ദീനും ബന്ധുവായ അബ്ദുല്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പ്രതികള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ തടഞ്ഞുനിര്‍ത്തി കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. യൂത്ത് ലീഗിന്റെയും എസ്‌കെഎസ്എസ്എഫിന്റെയും പ്രവര്‍ത്തകനായിരുന്നു നസ്‌റുദ്ദീന്‍.

 പ്രതികള്‍ എസ്ഡിപിഐക്കാര്‍

പ്രതികള്‍ എസ്ഡിപിഐക്കാര്‍

കേസിലെ ഒന്നും രണ്ടും പ്രതികളും എസ്ഡിപിഐ പ്രവര്‍ത്തകരുമായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവരെയാണ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്. കോഴിക്കോട് ഒന്നാം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസ് നടക്കുന്നത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

 കൊലപാതകം ബൈക്കില്‍ വരുമ്പോള്‍

കൊലപാതകം ബൈക്കില്‍ വരുമ്പോള്‍

47 സാക്ഷികളും 14 തൊണ്ടിമുതലുകളും ഉണ്ടായിരുന്ന കേസില്‍ ഒന്നാം സാക്ഷിയും നസ്‌റുദ്ദീന്റെ പിതൃസഹോദര പുത്രനുമായ അബ്ദുല്‍ റഊഫിന്റെ മൊഴിയാണ് നിര്‍ണായകമായത്. ഇദ്ദേഹവും നസ്‌റുദ്ദീനും ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം. സി.കെ ശ്രീധരനാണ് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍. നസ്‌റുദ്ദീന്റെ മാതാവ് ഷാക്കിറ, പിതാവ് അസീസ് എന്നിവര്‍ വിധി കേള്‍ക്കാന്‍ കോടിതിയില്‍ എത്തിയിരുന്നു.

Kozhikode
English summary
Muslim legue on nasrudhin murder case verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X