മുത്തലാഖ് ബിൽ: കുഞ്ഞാലിക്കുട്ടി സ്ഥലത്തില്ലെന്നു കരുതി പാർട്ടിയുടെ നിലപാട് മാറില്ലെന്ന് മുസ്ലിം ലീഗ്
കോഴിക്കോട്: പാര്‍ലമെന്റിനു മുന്നിലെത്തിയ മുത്വലാഖ് ബില്ല് സംബന്ധിച്ച് ലോക്സഭയിലും രാജ്യസഭയിലും പാര്‍ട്ടിയുടെ നിലപാട് അര്‍ഥശങ്കക്കിടയില്ലാത്തവിധം മുസ്ലിംലീഗ് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇക്കാര്യത്തില്‍ ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രസ്താവനയില്‍ പറഞ്ഞു.
സിവില്‍ നിയമം ക്രിമിനല്‍ കുറ്റമാക്കുകയും മുസ്ലിം വ്യക്തിനിയമത്തില്‍ ഇടപെടലുകള്‍ നടത്തുകയുമാണ് ഈ ബില്ലിലൂടെ നടന്നിട്ടുള്ളത്. മുസ്ലിം സമുദായത്തിലൊരാള്‍ വിവാഹമോചനം നടത്തിയാല്‍ അവരെ തടവുശിക്ഷക്ക് വിധേയമാക്കുന്ന നിയമം മറ്റൊരു സമുദായത്തിലും വിവാഹമോചനത്തിനു ബാധകമല്ലെന്നതാണ് വിചിത്രമായ കാര്യം. അപ്രായോഗികമായ ഈ നിയമത്തെ അപ്പാടെ എതിര്‍ക്കുകയാണ് പാര്‍ട്ടി പാര്‍ലമെന്റില്‍ ചെയ്തുവന്നിരുന്നത്.

ഓര്‍ഡിനന്‍സിനു പകരമായി വന്ന ലോക്സഭയിലെ ബില്ലിനെ അതിശക്തമായ രീതിയില്‍ പാര്‍ട്ടി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എതിര്‍ക്കുകയുണ്ടായി. ഈ എതിര്‍പ്പ് കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് ചിലര്‍ ദേശീയ ജെറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിക്കുന്നത്. യുപിഎയിലെ പല കക്ഷികളുംവോട്ടിങ് ബഹിഷ്കരിക്കാന്‍ തീരുമാനിക്കുമ്പോള്‍ അതിനെ വോട്ട് ചെയ്ത് എതിര്‍ത്ത് നില്‍ക്കുകയാണ് പ്രായോഗികമായി നല്ലതെന്നു തോന്നിയതിനാലാണ് ഇടി ബഷീര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഈ കാര്യങ്ങളെല്ലാം തന്നെയും ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണ്.
മുസ്ലിം ന്യൂനപക്ഷത്തിനെതിരെ വന്നിട്ടുള്ള പല നിയമനിര്‍മ്മാണങ്ങളെയും മുസ്ലിംലീഗ് പാര്‍ട്ടി എതിര്‍ത്തുപോന്നിട്ടുണ്ട്. വ്യക്തിപരമായ ചില കാരണങ്ങളാല്‍ ഒരു അംഗത്തിന് ഇതില്‍ പങ്കെടുക്കാനാവാത്തത് വലിയ വാര്‍ത്തയാക്കുന്നവര്‍ മുസ്ലിം ലീഗെടുത്ത നിലപാടിനെ മറച്ചുവെക്കുകയാണ് ചെയ്യുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. വരുംകാലങ്ങളില്‍ ഇസ്ലാമിക ശരീഅത്തിനെതിരെയും വ്യക്തിനിയമള്‍ക്കെതെരിയെും നടക്കുന്ന എല്ലാ ശ്രമങ്ങളെയും പാര്‍ട്ടി എതിര്‍ത്തു തോല്പിക്കുക തന്നെ ചെയ്യുമെന്നും കെ.പി.എ മജീദ് പറഞ്ഞു.
-
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം












Click it and Unblock the Notifications