കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നടപടി വേണം, രാഹുല്‍ ഗാന്ധി നേതൃത്വത്തില്‍ തുടരണം: മുസ്ലിം ലീഗ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യുന്നതാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് പാര്‍ലമന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കണമെന്നും അവര്‍ക്ക് ആത്മവിശ്വാസം നല്‍കണമെന്നുമാണ് തെരഞ്ഞെടുപ്പു വിജയിച്ച വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. അതിനു വിരുദ്ധമായി ഭക്ഷണത്തിന്റെയും വേഷത്തിന്റെയും പേരില്‍ രാജ്യത്തിന്റെ പല ഭാഗത്തും ന്യൂനപക്ഷങ്ങള്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നു. വിഷയം പാര്‍ലമെന്റില്‍ ഉയിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും നിയുക്ത എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

<br> അവർക്ക് ബാലഭാസ്കറുമായി ഒരു ബന്ധവുമില്ല, മറിച്ചുള്ളതെല്ലാം വ്യാജപ്രചാരണം, വിശദീകരണവുമായി ലക്ഷ്മി
അവർക്ക് ബാലഭാസ്കറുമായി ഒരു ബന്ധവുമില്ല, മറിച്ചുള്ളതെല്ലാം വ്യാജപ്രചാരണം, വിശദീകരണവുമായി ലക്ഷ്മി


ഗോ രക്ഷകര്‍ ഗോ രാക്ഷസരായി മാറിയെന്നും ആള്‍ക്കൂട്ട ആക്രമണത്തിന് അറുതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പാര്‍ട്ടി അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് പാര്‍ലമെന്റംഗങ്ങളുടെ യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍. പ്രതികൂല കാലാവസ്ഥയില്‍ രാഹുല്‍ ഗാന്ധി തന്നെ കോഗ്രസിന് തുടര്‍ന്നും നേതൃത്വം നല്‍കണം. രാജി ആവശ്യത്തില്‍ നിന്നു പിന്മാറണം.

kunjalikutty-6-2

കോണ്‍ഗ്രസിന്റെയും രാജ്യത്തിന്റെയും താല്പര്യം സംരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി നേതൃത്വത്തില്‍ തുടരേണ്ടത് ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന് നേതൃത്വം നല്‍കി പോരാടാന്‍ രാഹുല്‍ ഗാന്ധി തുടരണമെന്ന് ഹൈദരലി തങ്ങള്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ നിന്നു പിന്മാറണമെന്ന് അഖിലേന്ത്യ ജന. സെക്രട്ടറി പ്രഫ. ഖാദര്‍ മൊയ്തീനും ആവശ്യപ്പെട്ടു. ജനാധിപത്യം ശക്തിപ്പെടുത്താനും രാജ്യത്തിന്റെ പാരമ്പര്യം നിലനിര്‍ത്താനും അദ്ദേഹം പോരാടണം.

പ്രതികൂല കാലാവസ്ഥ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ജനകീയ പ്രശ്‌നങ്ങളില്‍ എക്കാലത്തും എല്ലാവരെയും പറ്റിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് തിരുച്ചുവരുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാരമ്പര്യം മോശം കാര്യമല്ല. നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യം മറക്കണമെന്നു പറയുന്നത് അത്ര നല്ല കാര്യമല്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ലോക്‌സഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ഇടി മുഹമ്മദ് ബഷീര്‍, നവാസ് ഗനി, സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. മുസ്ലിം ലീഗ് ലോക്‌സഭാ പാര്‍ട്ടി നേതാവായി പി കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. ഇ ടി മുഹമ്മദ് ബഷീര്‍ ആണ് ഉപ നേതാവ്. തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്നു് വിജയിച്ച നവാസ് ഗനി ആണ് പാര്‍ട്ടി വിപ്പ്.

Kozhikode
English summary
Muslim legue seeks action against mob lynching incidents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X