കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫിനു 17 സീറ്റ് ഉറപ്പ്, എന്‍ഡിഎ അക്കൗണ്ട് തുറക്കില്ല... മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതിയുടെ വിലയിരുത്തല്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിൽ NDA അക്കൗണ്ട് തുറക്കില്ല, UDFന് 17 സീറ്റ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനു 17 സീറ്റില്‍ വിജയം ഉറപ്പിക്കാമെന്ന് മുസ്ലിം ലീഗ്. തിങ്കളാഴ്ച കോഴിക്കോട്ടു ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതിയാണ് ഈ വിലയിരുത്തല്‍ നടത്തിയത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം.

മോദിയുടെ ഭീഷണിക്ക് ദീദിയുടെ മറുപണി.. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ ചൂണ്ടി മമത? മോദിയുടെ ഭീഷണിക്ക് ദീദിയുടെ മറുപണി.. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ ചൂണ്ടി മമത?

മലപ്പുറത്തു പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ടുലക്ഷത്തിനു മുകളിലുണ്ടാകും. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറിനു 70,000ത്തില്‍ കൂടുതല്‍ ഭൂരിപക്ഷമുണ്ടാകും. സംസ്ഥാനത്ത് എന്‍ഡിഎയ്ക്ക് ഒരു സീറ്റുപോലും കിട്ടില്ല. പിന്നോക്ക-ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിനു അനുകൂലമാക്കാന്‍ സാധിച്ചുവെന്നും പ്രവര്‍ത്തകസമിതി വിലയിരുത്തി.

loksabhaelectionresult-


ശബരിമല വിഷയത്തില്‍ സിപിഎമ്മില്‍ നിന്നു വോട്ടുചോര്‍ച്ചയുണ്ടായി. രണ്ടുലക്ഷത്തിനും രണ്ടരലക്ഷത്തിനും ഇടയില്‍ വോട്ടുകളുടെ ഭൂരിപക്ഷം വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി നേടും. രാഷ്ട്രീയ വോട്ടുകള്‍ മാത്രം കണക്കാക്കിയുള്ള വിലയിരുത്തലാണിത്. മൂന്നുലക്ഷം വരെ ഭൂരിപക്ഷം അദ്ദേഹത്തിനു ലഭിച്ചേക്കാം. കോഴിക്കോട്ടും വടകരയിലും യുഡിഎഫ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും പാളിച്ചകള്‍ ഉണ്ടായിട്ടില്ലെന്നും യോഗതീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കവേ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിനു സറ്റാര്‍ട്ടിംഗ് ട്രബിള്‍ പതിവാണ്. അവസാനമാണ് കാര്യങ്ങള്‍ ശരിയാകാറ്. പിന്നീട് എല്‍ഡിഎഫ് ഓടിയെത്താന്‍ സാധിക്കാറില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. തീവ്രവാദത്തെ ഒറ്റക്കെട്ടായി നേരിടണമെന്ന് ലീഗ് പ്രവര്‍ത്തക സമിതി ആഹ്വാനം ചെയ്തു. ശ്രീലങ്കയില്‍ നടത്തിയതുപോലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു മതവുമായി ബന്ധമില്ല. തീവ്രവാദത്തിനെതിരെ എല്ലാവരും അണിനിരക്കണമെന്നും ആവശ്യപ്പെട്ടു.

Kozhikode
English summary
Muslim Legue Working committee's calculation about chances to Win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X