കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടതിവിധികളില്‍ മുസ്ലിം സംഘടനകള്‍ക്ക് അതൃപ്തി; നിയമനിര്‍മാണ സഭകള്‍ ഇടപെടണമെന്ന് ആവശ്യം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സമീപകാലത്തുണ്ടായ കോടതിവിധികളില്‍ മുസ്‌ലിം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് ഉത്കണ്ഠ. കോടതി വിധികളെ മറികടക്കാന്‍ പാര്‍ലമെന്റും നിയമസഭകളും ഇടപെടണമെന്ന് ആവശ്യം. രാജ്യം കാത്തുസൂക്ഷിച്ചുവരുന്ന ധാര്‍മ്മിക സദാചാര മൂല്യങ്ങള്‍ക്കെതിരായ വിധിയാണ് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയതെന്ന് മുസ്ലിം സംഘടനകളുടെ യോഗം വിലയിരുത്തി. വിവാഹിതരുടെ അവിഹിത ബന്ധം കുറ്റമല്ലാതാക്കുന്ന വിധിയും ഇത്തരത്തില്‍ ഉള്ളതുതന്നെ. ധാര്‍മിക സദാചാര മൂല്യങ്ങളാണ് കുടുംബ വ്യവസ്ഥയെയും സമൂഹത്തെയും നിലനിര്‍ത്തുന്നത്. ഇതിനെ സംരക്ഷിക്കാനും അതുവഴി രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കാനും പാര്‍ലമെന്റും നിയമസഭകളും അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

ബെംഗളുരു നഗരത്തിൽ മലയാളിയെ കുത്തികൊന്നു; സെൽഫിയെടുത്തു... ബൈക്കിലെത്തിയവർക്ക് ഇഷ്ടപ്പെട്ടില്ല!!
ശബരിമലയിലെ സ്ത്രീപ്രവേശന വിധിയും വിവാഹമോചനത്തെ ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സും വിശ്വാസത്തിലും മത ജീവിതത്തിലുമുള്ള അന്യയമായ ഇടപെടലാണ്. രാജ്യത്ത് ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഈ നീക്കങ്ങളുടെ പിന്നിലുള്ളത്. ഇത്തരം കോടതി വിധികളെ നിയമപരമായി കൂട്ടായ ഇടപെടലുകളിലൂടെ നിയന്ത്രിക്കാനും മുസ്‌ലിം സംഘടനകളുടെ യോഗം തീരുമാനിച്ചു.

muslimorganisations

കാഴിക്കോട് ഈസ്റ്റ് അവന്യൂ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ മജീദ്, എം.പി അബ്ദുസ്സമദ് സമദാനി, എം.സി മായിന്‍ ഹാജി (മുസ്‌ലിംലീഗ്) കെ.ടി ഹംസ മുസ്‌ല്യാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി (സമസ്ത) ടി.പി അബ്ദുള്ളക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, പി.പി ഉണ്ണീന്‍കുട്ടി മൗലവി (കെ.എന്‍.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന്, ടി.മുഹമ്മദ് വേളം (ജമാഅത്തെ ഇസ്‌ലാമി), ഇ.എം അബൂബക്കര്‍ മൗലവി, ഇ.പി അഷ്‌റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), ടി.കെ അഷ്‌റഫ്, ഹുസൈന്‍ ടി കാവനൂര്‍ (വിസ്ഡം) ഡോ. സല്‍ ഗഫൂര്‍, സക്കീര്‍ ഹുസൈന്‍ (എം.ഇ.എസ്) പങ്കെടുത്തു. കാന്തപുരം വിഭാഗത്തിന്റെ പ്രാതിനിധ്യം ഇത്തവണയും യോഗത്തില്‍ ഉണ്ടായില്ല.

Kozhikode
English summary
muslim organisations on unsatisfactory regarding court orders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X