ഞായറാഴ്ച വിവാഹത്തില്‍ പങ്കെടുക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; കോഴിക്കോട് നിയന്ത്രണം കടുപ്പിക്കുന്നു
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് കേസുകള്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങി ജില്ലാ ഭരണകൂടം. ഞായറാഴ്ചകളില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കര്‌റ് നിര്‍ബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. കൂടാതെ ഞായറാഴ്ച എല്ലവിധ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെങ്കിലും നിരോധനം തടസമാവുന്നതിനാലാണ് പുതിയ ഉത്തരവ് ഇറക്കിയത്.

വിവാഹത്തില്‍ പങ്കെടുക്കുന്ന എല്ലാവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരാക്കി ചുരുക്കണമെന്ന് ജില്ല കളക്ടക്ടര്‍ സാംബശിവ റാവു ഐഎഎസ് ഉത്തരവില്‍ വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഇന്ന് ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. സംസ്ഥാന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനേകാകള്‍ കൂടുതലാണ് ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഈ സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ബംഗാള്‍ തെരഞ്ഞെടുപ്പ് ആറാംഘട്ട പോളിംഗ് തുടരുന്നു, ചിത്രങ്ങള്‍ കാണാം
അതേസമയം, ജില്ലയില്‍ നാലു കെട്ടിടങ്ങള്‍കൂടി കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററു(എഫ്.എല്‍.ടി.സി)കളായി ഏറ്റെടുത്തുവെന്ന് കളക്ടര്‍ എസ്.സാംബശിവ റാവു അറിയിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, അത്തോളി ഗ്രാമപഞ്ചായത്തിലെ ഫാത്തിമ ഫിസൂല്‍ ഖുറാന്‍ അക്കാദമി ബില്‍ഡിങ,് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ (ഡിസിസി), മരുതോങ്കര ഗ്രാമപഞ്ചായത്തിലെ കോതോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയാണിവ. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാവും ഇവയുടെ നടത്തിപ്പുചുമതല.
നടി അമിറ ദസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications