കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാലേക്കര്‍ ഭൂമി കൈമാറി: മുതുകാട് ഐടിഐക്ക് സ്വന്തമായി കെട്ടിടം ഒരുങ്ങുന്നു

Google Oneindia Malayalam News

കോഴിക്കോട്: 2017 മുതല്‍ ചക്കിട്ടപാറ സർവ്വീസ് സഹകരണ ബേങ്കിൻ്റെ മുതുകാട് കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന മുതുകാട് ഗവ: ഐടിഐക്ക് സ്വന്തമായി കെട്ടിടം ഒരുങ്ങുന്നു. മുതുകാട് ടൗണിൽ റവന്യൂ വകുപ്പ് കൈമാറിയ നാലേക്കര്‍ ഭൂമിയിലാണ് പുതിയ കെട്ടിടം ഉയരുന്നത്. നിലവിൽ 4 കോഴ്സുകളും 200 ഓളം വിദ്യാര്‍ത്ഥികളുമാണ് സ്ഥാപനത്തില്‍ ഉള്ളത്. പുതിയ കെട്ടിടത്തിലേക്ക് മാറിയാൽ 24 ഓളം കോഴ്സുകളും 1000 ത്തോളം ട്രെയിനികള്‍ക്കും പരിശീലനം നൽകാൻ കഴിയും.

കെട്ടിട നിർമ്മാണത്തിന് 6 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചത്. തൊട്ടടുത്ത് ആരംഭിക്കുന്ന മോഡൽ റസിഡൻസ് സ്കൂളിനും ഐടിഐക്കും രണ്ടേക്കർ ഭൂമിയിൽ പ്രത്യകം മൈതാനവും ഒരുങ്ങുന്നുണ്ട്. നിലവിൽ ഇതര ജില്ലകളിൽ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പരിശീലനം നടത്തുന്നുണ്ട്. കെട്ടിടം പണി പൂർത്തിയായാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ട്രെയിനികള്‍ എത്തുമെന്നാണ് പ്രതീക്ഷ.

 kozhikkod

തറക്കല്ലിടലിന്‍റെ സ്വാഗത സഘ രൂപീകരണ യോഗം ബഹു: ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനിൽ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു. ബിന്ദുവൽസൻ, ശ്രീജിത്ത് ഇ.എം, ജിതേഷ് മുതുകാട്
അബ്ദുൾ ലത്തീഫ് (ഐ ടി ഐ പ്രിൻസിപ്പാൾ ) എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ജയേഷ് മുതുകാട്, ചെയർമാൻ പി സി സുരാജൻ, രക്ഷാധികാരി കെ സുനിൽ, ട്രഷറർ വിസി അജിത്ത് കുമാർ.

ജയിക്കാം 1 ബില്യൺ ഡോളർ; അമേരിക്കൻ ജാക്ക്പോട്ട് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

Kozhikode
English summary
Muthukadu ITI is constructing its own building
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X