മന്ത്രിസ്ഥാനം വേണം, ഒരു ലോക്സഭാ സീറ്റും; ആവശ്യവുമായി ശ്രേയാംസ്കുമാര്‍
കോഴിക്കോട്: ആര് ജെ ഡിയുമായുള്ള ലയനത്തിന് പിന്നാലെ സംസ്ഥാന മന്ത്രിസഭയില്‍ പങ്കാളിത്തവും ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റും ആവശ്യപ്പെടുമെന്ന് എല്‍ ജെ ഡി പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍. കോഴിക്കോട് ലോക്സഭാ സീറ്റാണ് ശ്രേയാംസ് കുമാര്‍ ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ 12ന് വൈകുന്നേരം നാല് മണിക്ക് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ആണ് ലയന സമ്മേളനം നടക്കുന്നത്.
ആര് ജെ ഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പാര്‍ട്ടി പതാക എം.വി. ശ്രേയാംസ് കുമാറിന് കൈമാറി ലയനപ്രഖ്യാപനം നടത്തും. ആര് ജെ ഡി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ബാരി സിദ്ദീഖി, പാര്‍ട്ടിയുടെ രാജ്യസഭ ലീഡര്‍ മനോജ് ഝാ, സഞ്ജയ് യാദവ് തുടങ്ങിയവരും ലയന സമ്മേളനത്തില്‍ പങ്കെടുക്കും. അതേസമയം ബീഹാറില്‍ നടപ്പാക്കിയ ജാതി സെന്‍സസ് രാജ്യമൊട്ടാകെ നടപ്പാക്കണമെന്ന് ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമായിരിക്കും. ഇന്ത്യ മുന്നണി നിര്‍ണായക വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കേരളത്തിലെ ജെ ഡി എസ് ലയിക്കാന്‍ തയാറായാല്‍ സ്വാഗതം ചെയ്യുമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. ജെ ഡി എസ് ദേശീയ തലത്തില്‍ എന്‍ ഡി എ മുന്നണിയുടെ ഭാഗമാകാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ കേരളത്തില്‍ ഇടതുമുന്നണിയില്‍തന്നെ തുടരുമെന്നാണ് സംസ്ഥാന ഘടകം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ജെ ഡി എസ് - എല്‍ ജെ ഡി ലയന ചര്‍ച്ചകള്‍ നടന്നിരുന്നു. മാത്യൂ ടി തോമസ് എം എല്‍ എ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റും ശ്രേയാംസ് കുമാര്‍ ദേശീയ സെക്രട്ടറിയുമാവുന്ന തരത്തിലായിരുന്ന ധാരണ വന്നിരുന്നത്. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ട് പോയില്ല.
അതേസമയം ആര് ജെ ഡി കേരളത്തില്‍ യു ഡി എഫിനൊപ്പമാണ്. ലയന ശേഷം എല്‍ ഡി എഫിന്റെ ഭാഗമാകും. എന്നാല്‍ എല്‍ ഡി എഫ് പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ആര് ജെ ഡിയില്‍ ഉണ്ട്. ഇതോടെ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്ന് ഉറപ്പാണ്. എല്‍ ജെ ഡിക്ക് ഒരു എം എല്‍ എ കേരളത്തിലുണ്ട്, കൂത്തുപറമ്പ് എം എല്‍ എ കെ പി മോഹനന് ആണിത്. ഇതിനൊപ്പം ഒരു എം എല്‍ എയും ഒരു മന്ത്രിയുമുള്ള ജെ ഡി എസും ആര് ജെ ഡിയില്‍ ലയിച്ചാല്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടാം എന്നാണ് ശ്രേയാംസ് കുമാറിന്റെ മനസിലിരിപ്പ്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ












Click it and Unblock the Notifications