കോഴിക്കോട് അയല്‍വാസികളുടെ ദുരൂഹ മരണം; ഒരാളുടെ കഴുത്തറത്തു, മറ്റേയാള്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: കുറ്റ്യാടി കായക്കൊടിയില്‍ അയല്‍വാസികളായ മധ്യവയ്സകരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായക്കൊടി സ്വദേശി ബാബു (50), അയൽവാസി രാജീവൻ എന്നിവരാണു മരിച്ചത്. ഈന്തുള്ളതറയില്‍ ബാബുവിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ വീടിനുള്ളിലെ കിടപ്പുമുറിയില്‍ കണ്ടെത്തുകയായിരുന്നു.
തൊട്ടുപിന്നാലെ രാജീവനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ബാബുവിന്റെ അയല്‍വാസിയായ രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ ബാബുവിന്റെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് കൃത്യം നടന്നത്. ഭാര്യ വി.ബിജിന അങ്കണവാടിയിൽനിന്നു മടങ്ങി വന്നപ്പോള്‍ ഭർത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടുമരണങ്ങളിലും ദുരൂഹതയുണ്ടെന്നും ഇവ തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications