വിശ്വാനാഥന്റെ ദുരൂഹ മരണം: യുവാവിനെ തടഞ്ഞ് നിർത്തിയവരെ കണ്ടെത്താനാവാതെ പൊലീസ്
ആത്മഹത്യയിൽ ബന്ധുക്കൾ ഉന്നയിച്ച സംശയം സമഗ്രമായ അന്വേഷണങ്ങൾക്ക് വിധേയമാക്കണം.

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വാനാഥന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും മോഷണക്കുറ്റം ആരോപിച്ച് വിശ്വാനാഥനെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തവരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇന്നലെ ചോദ്യം ചെയ്ത ആറുപേരെയും വിട്ടയച്ചു. സിസിടിവി ദൃശ്യങ്ങൾ കാണിച്ച് വിശദമായി മൊഴി എടുത്തെങ്കിലും, വിശ്വനാഥനെ തടഞ്ഞുവച്ചവരെ കുറിച്ച് ഇതുവരെ കൃത്യമായ സൂചന കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുകല്‍ പേരിലേക്ക് അന്വേഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനം.
മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ അന്നുണ്ടായിരുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം കേസില്‍ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് വിവിധ സംഘടനകളും വിശ്വാനാഥന്റെ മാതാപിതാക്കളും രംഗത്തെത്തി. പൊലീസ് നടപടികള്‍ സേനയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നാണ് മുസ്ലീം യൂത്ത് ലീഗ് ആരോപിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് ആദിവാസി യുവാവ് വിശ്വനാഥൻ ആത്മഹത്യ ചെയ്തത് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തത് സ്വാഗതം ചെയ്യുന്നുവെന്നും യൂത്ത് ലീഗ് വ്യക്തമാക്കി. പ്രാഥമികമായി അന്വേഷണം നിസ്സാരമായി കണ്ട പോലീസ് വലിയ പ്രതിഷേധങ്ങൾ ഉയർന്നു വന്നതിന് ശേഷമാണ് പ്രത്യേക സംഘത്തെ നിയോഗിക്കുകയും അസ്വാഭാവിക മരണം എന്ന രീതിയിൽ രജിസ്റ്റർ ചെയ്ത കേസ് പട്ടിക ജാതി -വർഗ പീഡന നിരോധന നിയമം പ്രകാരം രജിസ്റ്റർ ചെയ്യുകയും ചെയ്തത്. പ്രാഥമികമായി തന്നെ ഗൗരവമായി കാണേണ്ട ഇത്തരം കേസുകൾ അവഗണിക്കുന്ന പോലീസ് സമീപനം പൊതു ജനത്തിന് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്. സാധാരണകാർക്ക് നീതി ലഭിക്കാൻ കാലതാമസം വരുത്തുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും സംഘടന വ്യക്തമാക്കി.
ആത്മഹത്യയിൽ ബന്ധുക്കൾ ഉന്നയിച്ച സംശയം സമഗ്രമായ അന്വേഷണങ്ങൾക്ക് വിധേയമാക്കണം. കോഴിക്കോട് മെഡിക്കൽ കോളേജ് പോലെ മറ്റു ജില്ലയിലെയും രോഗികൾ അഭയമായി കാണുന്ന ആശുപത്രിയിൽ തുടർച്ചയായി നടക്കുന്ന അനിഷ്ട സംഭവങ്ങൾ നിയന്ത്രിക്കാൻ ഉത്തരവാദപ്പെട്ട അധികൃതർ ജാഗ്രത പാലിക്കേണ്ടതാണ്. മെഡിക്കൽ കോളേജിൽ നിന്ന് ജനങ്ങളെ അകറ്റുന്ന ജനവിരുദ്ധമായി നടക്കുന്ന മുഴുവൻ കാര്യങ്ങളും പുറത്ത് കൊണ്ട് വന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി കൊണ്ട് വന്ന് പരിഹരിക്കാൻ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി ശക്തമായി രംഗത്ത് ഇറങ്ങുമെന്ന് ജില്ല പ്രസിഡന്റ് മിസ് ഹബ് കീഴരിയൂർ ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ എന്നിവർ പ്രസ്താവിച്ചു












Click it and Unblock the Notifications