കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ലക്ഷ്യമിടുന്നത് ബിജെപിയുമായി രഹസ്യധാരണയെന്ന് ആര്‍എംപി

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ലക്ഷ്യമിടുന്നത് ബിജെപിയുമായി രഹസ്യധാരണയെന്ന് ആര്‍എംപി നേതാവ് എന്‍ വേണു.
സർക്കാരിന്റെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതി കൂലമാകുമെന്നതിനാൽ സി പിഎം, ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയതായാണ് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ വേണു പ്രസ്താവനയിൽ പറഞ്ഞത്.

സിപിഎം നേതാക്കൾ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന മുസ്ലിം ന്യൂനപക്ഷ വിരുദ്ധ പ്രചാരണം ബി.ജെ.പി ധാരണക്ക് കളമെരുക്കാൻ വേണ്ടിയാണെന്നത് വ്യക്തമാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പരാജയം ഉറപ്പാക്കാൻ വൻ തോതിൽ ബിജെപി വോട്ടുകൾ മറിച്ചത് യാദൃശ്ചികമല്ല. മുസ്ലിം ലീഗിനെതിരെ ശക്തമായ വർഗ്ഗിയ പ്രചാരണമാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത് കേരളത്തിൽ എക്കാലത്തും മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ പാണക്കാട്ട് കോൺഗ്രസ്സ് നേതാക്കൾ പോയതുപോലും വർഗ്ഗീയമായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.

kkvenu-1612116918.jpg -Properties

മുസ്ലിം വർഗ്ഗീയത ഉയർത്തിപ്പിടിക്കുന്ന അബ്ദുൾ നാസർ മദനിയെ സ്വീകരിച്ചതും എസ്ഡിപിഐയുമായി ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും
സഖ്യമുണ്ടാക്കിയതും ജനങ്ങൾ മറന്നിട്ടില്ല മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തെ തകർത്ത് തൃപുരയെയും ബംഗാളിനെയും പോലെ കേരളത്തേയും ഹിന്ദു രാഷ്ട്രവാദികൾക്ക് അടിയറ വെക്കുകയാണ്
സിപി എം ലക്ഷ്യം കോൺഗ്രസ്സ് മുക്ത ഭാരത മെന്ന ബിജെപി മുദ്രാവാക്യവും കോൺഗ്രസ്സ് മുക്ത കേരളമെന്ന സിപിഎം ലക്ഷ്യവും ഇവിടെ ഒരുമിക്കുകയാണ്. പത്ത് വോട്ടിനു വേണ്ടി കേരളത്തെ വർഗീയമായി പിളർത്തുന്ന നടപടിക്കെതിരെ മതനിരപേക്ഷ കേരളം ജാഗ്രത പാലിക്കണമെന്നും വേണു പറഞ്ഞു .

Kozhikode
English summary
n venu has said that the CPM is targeting a secret pact with the BJP in the Assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X