കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ന് നബിദിനം; ആഘോഷ പരിപാടികള്‍ ഒഴിവാക്കി, പ്രാര്‍ഥനകളുമായി വിശ്വാസി സമൂഹം

Google Oneindia Malayalam News

കോഴിക്കോട്: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ ഓര്‍മ്മയില്‍ ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു. കൊവിഡ് വ്യാപനത്തിന്‍റ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ആഘോഷം. റാലിയോ പൊതു പരിപാടികളോ ഇല്ലാതെയാണ് ഇത്തവണത്തെ ആഘോഷം. പള്ളികളിലെ പ്രാര്‍ത്ഥനകളില്‍ നിശ്ചിത എണ്ണം ആളുകള്‍ മാത്രമേ പങ്കെടുക്കുകയുള്ളു.

മതപുരോഹിതരുടെ പ്രസംഗം കേൾപ്പിക്കുന്നതിനായി ഓൺലൈൻ സംവിധാനങ്ങളും ഇന്നലെ മുതൽ വിവിധ പള്ളിക്കമ്മിറ്റികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്. എഡി 571 ല്‍ മക്കയില്‍ ജനിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1494ആം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. നബിദിനത്തിന്‍റെ ഭാഗമായി വിവിധ മതസംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളായിരുന്ന വര്‍ഷം തോറും സംഘടിപ്പിച്ച് വരാറുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിപുലമായ പരിപാടികള്‍ മാറ്റിവെക്കുകയായിരുന്നു.

 muslim-

മുഖ്യമന്ത്രി ഉള്‍പ്പടേയുള്ള നേതാക്കള്‍ നബിദിന സന്ദേശം അറിയിച്ചിട്ടുണ്ട്. മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതൽ പ്രസക്തമാകുന്ന കാലമാണിതെന്നും പ്രസക്തമായ ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ നബിദിന പരിപാടികൾ സഹായകമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ശിവശങ്കറിന്റെ അറസ്റ്റ്; മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്ന് ഉമ്മൻചാണ്ടിശിവശങ്കറിന്റെ അറസ്റ്റ്; മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്ന് ഉമ്മൻചാണ്ടി

 'ശിവശങ്കരൻ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്'; ശിവശങ്കറിന്റെ അറസ്റ്റിൽ ചെന്നിത്തല 'ശിവശങ്കരൻ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്'; ശിവശങ്കറിന്റെ അറസ്റ്റിൽ ചെന്നിത്തല

Recommended Video

cmsvideo
Indian Vaccine അവസാനഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam

Kozhikode
English summary
nabidinam 2020: muslims celebrate nabidinam with covid precautions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X