Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരം പീഡനം; പ്രതികളെ സഹായിച്ച പോലീസുകാരെ ചോദ്യം ചെയ്തു

കോഴിക്കോട്: നാദാപുരം പാറക്കടവ് ദാറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെയും പ്രതികളെയും സംരക്ഷിക്കാനായി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച രണ്ടു പോലീസുകാരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. നാദാപുരം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ പോലീസുകാരെ വിളിച്ചുവരുത്തിയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.സി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യല്‍ മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നു. പല നിര്‍ണായക വിവരങ്ങളും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഒരു ഡിവൈഎസ്പിക്ക് കൈമാറിയെന്നാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം. നാദാപുരം സി ഐ എ.എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ റിപ്പോര്‍ട്ടാണ് ഡിവൈഎസ്പിക്ക് ചോര്‍ത്തി നല്‍കിയത്.

rape

ലക്ഷക്കണക്കിന് രൂപ കേസ് അട്ടിമറിക്കാന്‍ ചിലര്‍ ചിലവഴിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കേസില്‍ പ്രതിയാക്കാന്‍ പോലീസ് കസ്റ്റഡിയിലെടുത്ത ബസ് ക്ലീനര്‍ മുനീറിനെ ചോദ്യം ചെയ്ത വിവരങ്ങളും കുറ്റസമ്മതത്തിന്റെ സിഡി ദൃശ്യങ്ങളും പോലീസുകാര്‍ മാനേജ്‌മെന്റിനും ഡിവൈഎസ്പിക്കും ചോര്‍ത്തി നല്‍കിയതായി ആരോപണമുണ്ട്.

കേസ് അ്‌ന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും സ്‌കൂള്‍ മാനേജ്‌മെന്റുമായി പോലീസുകാര്‍ ബന്ധപ്പെട്ട് രഹസ്യമായി വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നത്രെ. പെണ്‍കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മതപണ്ഡിതന്‍ പേരോട് സഖാഫിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാനും ഒത്തുകളി നടന്നതായി നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+