''ബദ്റിൽ ഇബ്‌ലീസ് ഇറങ്ങിയത് പോലെ": ജലീലിന്‍റെ രാജിയില്‍ പ്രതികരണവുമായി നജീബ് കാന്തപുരം
കോഴിക്കോട്: ജലീൽ എന്ന അൽപ്പനായ മന്ത്രിയുടെ നാണം കെട്ട പടിയിറക്കം കൂടി മലയാളികൾക്ക് കാണേണ്ടി വന്നുവെന്ന് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം. ബന്ധു നിയമനത്തിലെ ലോകായുക്ത ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ ജലീല്‍ രാജിവെച്ചതിന് പിന്നാലെയായിരുന്നു നജീബ് കാന്തപുരത്തിന്‍റെ പ്രതികരണം. അഴിമതി നടത്തി നാട്ടുകാർ കയ്യോടെ പിടികൂടിയിട്ട് രാജിവെക്കേണ്ടി വന്നപ്പോഴും ഗിരിപ്രഭാഷണം നടത്താൻ ജലീൽ മറന്നിട്ടില്ല. മറ്റാരൊക്കെയോ നടത്തിയ അഴിമതി എണ്ണിയെണ്ണിപ്പറഞ്ഞാണ് ജലീലിന്റെ രാജി വിശദീകരണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. നജീപ് കാന്തപുരത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ജലീൽ എന്ന അൽപ്പനായ മന്ത്രിയുടെ നാണം കെട്ട പടിയിറക്കം കൂടി മലയാളികൾക്ക് കാണേണ്ടി വന്നു. അഴിമതി നടത്തി നാട്ടുകാർ കയ്യോടെ പിടികൂടിയിട്ട് രാജിവെക്കേണ്ടി വന്നപ്പോഴും ഗിരിപ്രഭാഷണം നടത്താൻ ജലീൽ മറന്നിട്ടില്ല. മറ്റാരൊക്കെയോ നടത്തിയ അഴിമതി എണ്ണിയെണ്ണിപ്പറഞ്ഞാണ് ജലീലിന്റെ രാജി വിശദീകരണം. 'എന്റെ അഴിമതി അവരുടെ അഴിമതിയുടെ അത്ര വരില്ല' എന്ന വിശദീകരണത്തിൽ പതിവ് നിലവാരം കാത്തുവെന്ന് പറയാതിരിക്കാൻ വയ്യ.

ജലീലിന്റെ ഭാഷയിൽ പറഞ്ഞാൽ "ബദ്റിൽ ഇബ്‌ലീസ് ഇറങ്ങിയത് പോലെ"യായിരുന്നു പിണറായി മന്ത്രി സഭയിൽ ജലീൽ. സർക്കാറിനൊന്നാകെ മാനക്കേട് വരുത്തിയ എല്ലാ അഴിമതിയിലും ജലീലിന്റെ അശുഭസാന്നിധ്യം ഉണ്ടായിരുന്നു. ഈ രാജിവെപ്പിൽ സഹപ്രവർത്തകൻ പി.കെ ഫിറോസിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ മുക്തകണ്ഠം പ്രശംസിക്കട്ടെ. സത്യം എപ്പോഴും വിജയിക്കുക തന്നെ ചെയ്യും.












Click it and Unblock the Notifications