മനോരമ ഇയർ ബുക്കിന് മുസ്ലിം പത്രങ്ങളോട് അലർജി? മുസ്ലീം മാധ്യമങ്ങളുടെ പേരുകൾ ഇല്ല, വ്യപക പ്രതിഷേധം...
കോഴിക്കോട്: മനോരമ ഇയര്‍ബുക്ക് 2019ല്‍ മലയാള മാധ്യമങ്ങളെ കുറിച്ചുള്ള ഭാഗത്ത് മുസ്ലിം ന്യൂനപക്ഷ നേതൃത്വത്തിലുള്ള മാധ്യമ സ്ഥാപനങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധം. 'കേരളം: അടിസ്ഥാന വിവരങ്ങള്‍' എന്ന അധ്യായത്തില്‍ 619, 620 പേജുകളിലായി കേരളത്തിലെ പത്രങ്ങളെയും ചാനലുകളെയും പരിചയപ്പെടുത്തുന്ന ഭാഗത്താണ് മുസ് ലിം ജനവിഭാഗങ്ങൾ നടത്തുന്ന പത്രങ്ങളെ പൂർണമായും ഒഴിവാക്കിയിരിക്കുന്നത്.
ചെറിയ പത്രങ്ങളെ പോലും ഈ ഭാഗത്ത് ഉള്‍പ്പെടുത്തിയപ്പോള്‍ മുസ്ലിം മാനേജ്മെന്റിന്റെ ഉടസ്ഥതയിലുള്ള സുപ്രഭാതം, മാധ്യമം, ചന്ദ്രിക, സിറാജ്, വർത്തമാനം, മീഡിയ വണ്‍, ദര്‍ശന എന്നിവയെ കുറിച്ച് പരാമര്‍ശമൊന്നുമില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖപത്രങ്ങളില്‍ ദേശാഭിമാനി, വീക്ഷണം, ജനയുഗം, ജന്മഭൂമി എന്നിവയെല്ലാം വിവരണത്തില്‍ ഇടം നേടിയപ്പോള്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിലുള്ള ചന്ദ്രിക മാത്രമില്ല.

സംസ്ഥാനത്തെ തന്നെ ഏറെ പഴക്കവും പാരമ്പര്യവുമുള്ള പത്രങ്ങളിൽ ഒന്നാണ് ചന്ദ്രിക. ചെറുകിട പത്രങ്ങളും സുവിശേഷ ചാനലും ഇടംപിടിച്ച പട്ടികയിലാണ് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. പത്രങ്ങള്‍ എന്ന തലക്കെട്ടിലുള്ള ഭാഗത്ത് മനോരമയെ കുറിച്ച് ദീര്‍ഘമായ കുറിപ്പുണ്ട്. തൊട്ടുതാഴെയായി മനോരമ പ്രസിദ്ധീകരിക്കുന്ന മറ്റു പ്രസിദ്ധീകരണങ്ങളെ കുറിച്ചും വിശദീകരിക്കുന്നു. ഭാഷാപോഷിണിയെ കുറിച്ച് പെട്ടിക്കോളത്തില്‍ വിവരങ്ങളുണ്ട്. തൊട്ടടുത്ത് മലയാളത്തിലെ പ്രധാന പത്രങ്ങള്‍ എന്ന ഭാഗത്ത് മാതൃഭൂമി, കേരള കൗമുദി, ദീപിക, ദേശാഭിമാനി, ജന്മഭൂമി, മംഗളം, വീക്ഷണം, ജനയുഗം എന്നിവയുടെ പേരുകളാണ് ഉള്ളത്.
ഇംഗ്ലീഷ് പത്രങ്ങളായ ദി ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഓഫ് ഇന്ത്യ എന്നിവയുടെയും പേരുണ്ട്. ലെൻസ് വെച്ച് നോക്കേണ്ട പത്രങ്ങൾ പോലും പേജിൽ ഇടംപിടിച്ചപ്പോൾ പ്രചാരണത്തിലും പാരമ്പര്യത്തിലും ഏറെ മുന്നിലുള്ള പത്രങ്ങളെ പോലും ഒഴിവാക്കിയത് മനോരമയുടെ വിവേചനപൂർവമായ പെരുമാറ്റമാണെന്നാണ് സോഷ്യല്‍ മീഡിയയിൽ പലരുടെയും വിമര്‍ശനം.
മലയാളത്തിലെ സ്വകാര്യ ടി.വി ചാനലുകള്‍ എന്ന ഖണ്ഡികയില്‍ മനോരമ ന്യൂസിനെ കുറിച്ചാണ് ആദ്യം പ്രതിപാദിക്കുന്നത്. മഴവില്‍ മനോരമയെ കുറിച്ചും പ്രത്യേക തലക്കെട്ടില്‍ പരാമര്‍ശമുണ്ട്. ചാനലുകളുടെ കൂട്ടത്തില്‍ ശാലോം ടിവിയെ വരെ ഉള്‍പ്പെടുത്തിയപ്പോള്‍ മീഡിയ വണും ദര്‍ശനയും ഈ പട്ടികയില്‍ നിന്ന് പുറത്താണ്. ഏഷ്യാനെറ്റ്, സൂര്യ, കൈരളി, ശാലോം, അമൃത, ജയ്ഹിന്ദ്, മാതൃഭൂമി ന്യൂസ്, ജീവന്, ജനം എന്നിവയാണ് പട്ടികയിലുള്ള ചാനലുകള്‍. പിഎസ്സി പോലുള്ള മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ റഫര്‍ ചെയ്യാനിടയുള്ള പുസ്തകത്തില്‍ വസ്തുതകള്‍ വളച്ചൊടിച്ചത് ഗുരുതര തെറ്റാണെന്നും തെറ്റായ ഭാഗം പിന്‍വലിച്ച് പുതിയ പതിപ്പ് ഇറക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ശക്തമായിട്ടുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications