കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മനോരമ ഇയർ ബുക്കിന് മുസ്ലിം പത്രങ്ങളോട് അലർജി? മുസ്ലീം മാധ്യമങ്ങളുടെ പേരുകൾ ഇല്ല, വ്യപക പ്രതിഷേധം...

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മനോരമ ഇയര്‍ബുക്ക് 2019ല്‍ മലയാള മാധ്യമങ്ങളെ കുറിച്ചുള്ള ഭാഗത്ത് മുസ്‌ലിം ന്യൂനപക്ഷ നേതൃത്വത്തിലുള്ള മാധ്യമ സ്ഥാപനങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധം. 'കേരളം: അടിസ്ഥാന വിവരങ്ങള്‍' എന്ന അധ്യായത്തില്‍ 619, 620 പേജുകളിലായി കേരളത്തിലെ പത്രങ്ങളെയും ചാനലുകളെയും പരിചയപ്പെടുത്തുന്ന ഭാഗത്താണ് മുസ് ലിം ജനവിഭാഗങ്ങൾ നടത്തുന്ന പത്രങ്ങളെ പൂർണമായും ഒഴിവാക്കിയിരിക്കുന്നത്.

<strong>ബിജെപി പിടിച്ചത് ശരിക്കും പുലിവാല്‍ തന്നെ!!! വിമത എംഎല്‍എമാരുടെ രാജി പോലും എളുപ്പമല്ല</strong>ബിജെപി പിടിച്ചത് ശരിക്കും പുലിവാല്‍ തന്നെ!!! വിമത എംഎല്‍എമാരുടെ രാജി പോലും എളുപ്പമല്ല

ചെറിയ പത്രങ്ങളെ പോലും ഈ ഭാഗത്ത് ഉള്‍പ്പെടുത്തിയപ്പോള്‍ മുസ്‌ലിം മാനേജ്‌മെന്റിന്റെ ഉടസ്ഥതയിലുള്ള സുപ്രഭാതം, മാധ്യമം, ചന്ദ്രിക, സിറാജ്, വർത്തമാനം, മീഡിയ വണ്‍, ദര്‍ശന എന്നിവയെ കുറിച്ച് പരാമര്‍ശമൊന്നുമില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖപത്രങ്ങളില്‍ ദേശാഭിമാനി, വീക്ഷണം, ജനയുഗം, ജന്‍മഭൂമി എന്നിവയെല്ലാം വിവരണത്തില്‍ ഇടം നേടിയപ്പോള്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിലുള്ള ചന്ദ്രിക മാത്രമില്ല.

Kozhikode Map

സംസ്ഥാനത്തെ തന്നെ ഏറെ പഴക്കവും പാരമ്പര്യവുമുള്ള പത്രങ്ങളിൽ ഒന്നാണ് ചന്ദ്രിക. ചെറുകിട പത്രങ്ങളും സുവിശേഷ ചാനലും ഇടംപിടിച്ച പട്ടികയിലാണ് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. പത്രങ്ങള്‍ എന്ന തലക്കെട്ടിലുള്ള ഭാഗത്ത് മനോരമയെ കുറിച്ച് ദീര്‍ഘമായ കുറിപ്പുണ്ട്. തൊട്ടുതാഴെയായി മനോരമ പ്രസിദ്ധീകരിക്കുന്ന മറ്റു പ്രസിദ്ധീകരണങ്ങളെ കുറിച്ചും വിശദീകരിക്കുന്നു. ഭാഷാപോഷിണിയെ കുറിച്ച് പെട്ടിക്കോളത്തില്‍ വിവരങ്ങളുണ്ട്. തൊട്ടടുത്ത് മലയാളത്തിലെ പ്രധാന പത്രങ്ങള്‍ എന്ന ഭാഗത്ത് മാതൃഭൂമി, കേരള കൗമുദി, ദീപിക, ദേശാഭിമാനി, ജന്‍മഭൂമി, മംഗളം, വീക്ഷണം, ജനയുഗം എന്നിവയുടെ പേരുകളാണ് ഉള്ളത്.

ഇംഗ്ലീഷ് പത്രങ്ങളായ ദി ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഓഫ് ഇന്ത്യ എന്നിവയുടെയും പേരുണ്ട്. ലെൻസ് വെച്ച് നോക്കേണ്ട പത്രങ്ങൾ പോലും പേജിൽ ഇടംപിടിച്ചപ്പോൾ പ്രചാരണത്തിലും പാരമ്പര്യത്തിലും ഏറെ മുന്നിലുള്ള പത്രങ്ങളെ പോലും ഒഴിവാക്കിയത് മനോരമയുടെ വിവേചനപൂർവമായ പെരുമാറ്റമാണെന്നാണ് സോഷ്യല്‍ മീഡിയയിൽ പലരുടെയും വിമര്‍ശനം.

മലയാളത്തിലെ സ്വകാര്യ ടി.വി ചാനലുകള്‍ എന്ന ഖണ്ഡികയില്‍ മനോരമ ന്യൂസിനെ കുറിച്ചാണ് ആദ്യം പ്രതിപാദിക്കുന്നത്. മഴവില്‍ മനോരമയെ കുറിച്ചും പ്രത്യേക തലക്കെട്ടില്‍ പരാമര്‍ശമുണ്ട്. ചാനലുകളുടെ കൂട്ടത്തില്‍ ശാലോം ടിവിയെ വരെ ഉള്‍പ്പെടുത്തിയപ്പോള്‍ മീഡിയ വണും ദര്‍ശനയും ഈ പട്ടികയില്‍ നിന്ന് പുറത്താണ്. ഏഷ്യാനെറ്റ്, സൂര്യ, കൈരളി, ശാലോം, അമൃത, ജയ്ഹിന്ദ്, മാതൃഭൂമി ന്യൂസ്, ജീവന്‍, ജനം എന്നിവയാണ് പട്ടികയിലുള്ള ചാനലുകള്‍. പിഎസ്സി പോലുള്ള മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ റഫര്‍ ചെയ്യാനിടയുള്ള പുസ്തകത്തില്‍ വസ്തുതകള്‍ വളച്ചൊടിച്ചത് ഗുരുതര തെറ്റാണെന്നും തെറ്റായ ഭാഗം പിന്‍വലിച്ച് പുതിയ പതിപ്പ് ഇറക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ശക്തമായിട്ടുണ്ട്.

Kozhikode
English summary
Names of Muslim media institutions are not in Manorama Year book
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X