കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹര്‍ത്താല്‍ വിരുദ്ധ മുന്നേറ്റത്തിന് നല്ല പിന്തുണ ലഭിച്ചു, പണിമുടക്കില്‍ കട മുടക്കില്ല: നസ്‌റുദ്ദീൻ

ഹര്‍ത്താല്‍ വിരുദ്ധ മുന്നേറ്റത്തിന് നല്ല പിന്തുണ ലഭിച്ചു, പണിമുടക്കില്‍ കട മുടക്കില്ലെന്ന് നസ്‌റുദ്ദീന്‍, ബിജെപി കാലുവാരിയെന്ന്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഹര്‍ത്താല്‍ വിരുദ്ധ മുന്നേറ്റത്തിന് പൊതുജനങ്ങളില്‍ നിന്നുള്‍പ്പെടെ നല്ല പിന്തുണയാണ് ലഭിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീന്‍. 2019 ഹര്‍ത്താല്‍ രഹിത വര്‍ഷമായി ആചരിക്കുന്നുവെന്ന കാര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും നേരത്തെ രേഖാമൂലം അറിയിച്ചിരുന്നു. ഹര്‍ത്താല്‍ തലേന്ന് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയോടും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ആലോചിച്ച് മറുപടി പറയാമെന്ന് പറഞ്ഞ് രണ്ടു മണിക്കൂറിനു ശേഷം ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നുവെന്നും നസ്‌റുദ്ദീന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലില്‍ 110 കോടിയുടെ നഷ്ടം വ്യാപാര മേഖലയ്ക്കുണ്ടായി. ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണങ്ങളില്‍ പത്തു കോടിയുടെ സാമ്പത്തിക നഷ്ടം മാത്രമുണ്ടായി. അതിനാല്‍ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നഷ്ടപരിഹാരം കെട്ടിവെച്ച ശേഷമേ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാവൂ എന്ന കോടതി നിര്‍ദേശം പാലിക്കണമെന്ന് സര്‍ക്കാരിനോട് രേഖാമൂലം ആവശ്യപ്പെടും. കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നഷ്ടപരിഹാരം തേടി മുഖ്യമന്ത്രിയെയും അഡ്വക്കറ്റ് ജനറലിനെയും കാണും. വിധിയുടെ അടിസ്ഥാനത്തില്‍ കോടതിയെ സമീപിക്കുമെന്നും ടി നസിറുദ്ദീന്‍ അറിയിച്ചു. ഹര്‍ത്താല്‍ നിരോധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചതിനാല്‍ ഹര്‍ത്താലില്‍ ഉണ്ടാകുന്ന നഷ്ടപരിഹാരം തേടിയാണ് ഹൈക്കോടതിയെ സമീപിക്കുക.

nasarudhin-1

ജനാധിപത്യ രാജ്യത്ത് ജനാധിപത്യ നിയമവിരുദ്ധ വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമൊവശ്യപ്പെട്ട് തെളിവുകള്‍ സഹിതം തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ആലോചിക്കുന്നു. ഈ മാസം 8,9 തിയ്യതികളില്‍ നടക്കുന്ന പൊതുപണിമുടക്ക് ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ളതായതിനാല്‍ പിന്തുണയ്ക്കും. എന്നാല്‍ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറുന്നതിനോടു യോജിപ്പില്ല. അന്നേ ദിവസം കടകള്‍ തുറക്കാതിരിക്കാനാവില്ല. പണിമുടക്ക് കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒരു ദിവസമാക്കാന്‍ ട്രേഡ് യൂണിയനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണിമുടക്ക് ഓരോരുത്തരുടെയും അവകാശമാണ്. പണിമുടക്കുന്ന തൊഴിലാളികളോട് യാതൊരുവിധ പ്രതികാര നടപടികളും ഉണ്ടാവില്ല.

ഒരു കോടി ജനങ്ങള്‍ വ്യാപാരത്തെ ആശ്രയിച്ചു ജീവിക്കുന്ന കേരളത്തില്‍ കച്ചവടം ചെയ്യാനും ജീവിക്കാനും വേണ്ടിയുള്ള അവകാശപ്പോരാട്ടത്തിലാണ് വ്യാപാരി സമൂഹം. ശബരിമല യുവതി പ്രവേശനത്തില്‍ തങ്ങള്‍ ഒരു കക്ഷിയല്ല. എതിര്‍ത്തോ അുകൂലിച്ചോ ഒരഭിപ്രായവും പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് ശബരിമല കര്‍മസമിതിയും മറ്റും വ്യാപാരികളുടെ മേക്കിട്ടു കേറുന്നത്. സര്‍ക്കാരിനോടല്ലേ പ്രതിഷേധം വേണ്ടത്. ഇത്തവണ ഹര്‍ത്താലിന് തലേ്ന്ന റിഹേഴ്‌സല്‍ നടത്തി. കൊട്ടാരക്കര, പുനലൂര്‍, പറവൂര്‍, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ തലേന്നും കടകള്‍ക്കു നേരെ ആക്രമണമുണ്ടായി.

14 ലക്ഷത്തോളം വരു വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കാന്‍ പര്യാപ്തമായ പോലീസ് സേനയില്ലെവിവ കാരണത്താല്‍ ആവശ്യമായ പൊലീസ് സഹകരണം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയോടും വ്യവസായ മന്ത്രിയോടും സഹായം ആവശ്യപ്പെട്ടിരുന്നു. പ്രതികളുടെ ചിത്രം സഹിതം പരാതി നല്‍കിയെങ്കിലും പിടികൂടുന്നതിലും സംരക്ഷണമൊരുക്കുന്നതിലും പൊലീസിന്റെ ഭാഗമത്തു നിന്ന് വീഴ്ചയുണ്ടായതായി നസ്‌റുദ്ദീന്‍ പറഞ്ഞു.

Kozhikode
English summary
nasarudhin about strike and hartal in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X