കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതാണ് സര്‍ക്കാര്‍ ആസ്പത്രി.. കോട്ടപ്പറമ്പ് ആശുപത്രിക്ക് ലക്ഷ്യ സര്‍ട്ടിഫിക്കറ്റ്, സംസ്ഥാനത്ത് ആദ്യം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രിക്ക് വീണ്ടും ദേശീയ അംഗീകാരം. ആശുപത്രിയിലെ ലേബര്‍ റൂമിനും ഓപ്പറേഷന്‍ തിയേറ്ററിനും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ 'ലക്ഷ്യ' സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇവിടെ ഒരുക്കിയ ഏറ്റവും നൂതന സൗകര്യങ്ങളാണ് ആശുപത്രിക്ക് നേട്ടമായത്. സംസ്ഥാനത്ത് ലക്ഷ്യ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആദ്യ ആശുപത്രിയാണ കോട്ടപ്പറമ്പ്.

<strong>മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പദവിക്ക് ക്ഷതമേല്‍പ്പിച്ചു: മീടൂവില്‍ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍</strong>മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പദവിക്ക് ക്ഷതമേല്‍പ്പിച്ചു: മീടൂവില്‍ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍


ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ സെപ്തംബറില്‍ സന്ദര്‍ശിച്ച കേന്ദ്രസംഘം പരിശോധിച്ചിരുന്നു. സജ്ജീകരണങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. 100ല്‍ 94 ശതമാനം മാര്‍ക്ക് നേടിയാണ് ആശുപത്രി ലക്ഷ്യ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന് ലഭിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡിഷണല്‍ സെക്രട്ടറി മനോജ് ലജാനിയാണ് വിവരം അറിയിച്ചത്. ലക്ഷ്യ സര്‍ട്ടിഫിക്കറ്റിന്റെ ഭാഗമായി ആശുപത്രിക്ക് കേന്ദ്ര ഗ്രാന്റ് ലഭിക്കും. ഇതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ സംസ്ഥാനത്തെ അറിയിക്കും.

Government hospital

ഗുണനിലവാരത്തിനുള്ള നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കേഷന്‍ (എന്‍ക്യുഎസി) കഴിഞ്ഞമാസം ആശുപത്രി നേടിയിരുന്നു. ഇതിന്റെ ഭാഗമായി 20.6 ലക്ഷം രൂപ ആശുപത്രിക്ക് ഗ്രാന്റ് ലഭിച്ചു. ആശുപത്രിയുടെ കിടക്കകളുടെ എണ്ണത്തിനനുസരിച്ചാണ് ഇത്. ഇവിടെ 206 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ഓരോ കിടക്കയ്ക്കും 10,000 രൂപ തോതില്‍ 20,60,000 രൂപയാണ് ലഭിച്ചത്. സൂപ്രണ്ടിന്റെയും ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ആശുപത്രിയുടെ നേട്ടങ്ങള്‍ക്കു പിന്നില്‍. ഗുണനിലവാരത്തിന് ഇതുവരെ ആശുപത്രിക്ക് മൂന്ന് ദേശീയാംഗീകാരങ്ങള്‍ ലഭിച്ചു.

Kozhikode
English summary
National award to Kottapparanba government hospital in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X