കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്ലുത്താന്‍കടവ് കോളനിയിലെ അവസ്ഥ പരിതാപകരം; ശുചിമുറിയില്ല.. ഓവുചാലില്ല.. ദേശീയ പട്ടികജാതി കമ്മീഷന്‍ സന്ദർശനം നടത്തി!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കല്ലുത്താന്‍കടവ് കോളനിയിലെ അവസ്ഥ പരിതാപകരമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുകന്‍. ഓവുചാലുകളോ ആവശ്യത്തിന് ശുചിമുറി സൗകര്യമോ ഇല്ലെന്നും കോളനി സന്ദര്‍ശിച്ചതിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച കോര്‍പറേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തും. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് സംസാരിക്കും.

3 സത്യ പ്രതിജ്ഞ ചടങ്ങിലും പ്രതിപക്ഷ ഐക്യം, അപൂർവ്വമായ ബസ് യാത്ര, ബിജെപിക്കുള്ള മുന്നറിയിപ്പോ?

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജില്ലാതലത്തിലുള്ള അവലോകന യോഗങ്ങള്‍ ചേരുന്നുണ്ട്. യോഗത്തിന് മുന്നോടിയായി പട്ടികജാതി കോളനികളും ഹോസ്റ്റലുകളും സന്ദര്‍ശിക്കുകയും അവിടത്തെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. മറ്റുചില ജില്ലകളില്‍ നടത്തിയ സന്ദര്‍ശനത്തിലും പട്ടികജാതിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് കണ്ടെത്തിയതായും മുരുകന്‍ കൂട്ടിച്ചേര്‍ത്തു.

Kalluthankadav

ഞായറാഴ്ച വൈകിട്ട് നാലോടെയാണ് ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുകന്‍ കല്ലുത്താന്‍ കടവ് കോളനിയിലെത്തിയത്. കോളനിയിലെ സാഹചര്യങ്ങള്‍ അദ്ദേഹം നടന്നു കണ്ടു. കോളനി നിവാസികളില്‍നിന്നും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പട്ടികജാതി വികസനവകുപ്പ് സോണല്‍ ഡയറക്ടര്‍ മൈക്കിള്‍, ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ ബീന, ദേശീയ പട്ടികജാതി കമ്മീഷന്‍ സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ജി. ധന്യ എന്നിവര്‍ കൂടെയുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ഗസ്റ്റ്ഹൗസില്‍ ചേരുന്ന ജില്ലാതല അവലോകന യോഗത്തിലും എല്‍. മുരുകന്‍ പങ്കെടുക്കും .

Kozhikode
English summary
National Commission for Scheduled Castes visit Kalluthan Kadavu colony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X