കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബന്ദിയാക്കാനും ആവാനും ഇഷ്ടപ്പെടുന്ന നാട്; ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനവും മലബാറില്‍ ജനജീവിതം സ്തംഭിച്ചു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജനജീവിതം സ്തംഭിപ്പിച്ച് രണ്ടു ദിനം പിന്നിട്ട പൊതുപണിമുടക്ക് ഒറ്റപ്പെട്ട അക്രമം ഒഴിച്ചാൽ മലബാർ മേഖലയിൽ പൊതുവെ സമാധാനപരം. കടകളും സ്ഥാപനങ്ങളുമെല്ലാം രണ്ടാം ദിനവും അടഞ്ഞുകിടന്നു. പേരാമ്പ്രയിൽ സി പി എം പ്രാദേശിക നേതാവ് ശ്രീധരൻ നമ്പ്യാരുടെ വീടിന് നേരെ ബോംബേറുണ്ടായി.

വെള്ളിയാഴ്ച ജുമുഅ നഷ്ടപ്പെടാതെ സിബിഎസ്ഇ പരീക്ഷാ സമയം പുന:ക്രമീകരിക്കും... കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ ഉറപ്പ്!

ആദ്യ ദിവസം കൊയിലാണ്ടിയിൽ ബി ജെ പി -സി പി എം നേതാക്കളുടെ വീടിന് നേരെ പരസ്പ്പരം ബോംബേറ് ഉണ്ടായതിനെ തുടർന്ന് സംഘർഷം കണക്കിലെടുത്ത് സമാധാന യോഗം നടന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പേരാമ്പ്രയിലെ സംഭവം. ബുധനാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് ബസുകള്‍ ഓടി. ചൊവ്വാഴ്ചത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ കടകൾ തുറന്ന് മിഠായി തെരുവിലെ വ്യാപരികൾ സജീവമായി .തെരുവ് വ്യാപാരവും കൂട്ടത്തിൽ ഉണ്ടായിരുന്നു. കട തുറന്നെങ്കിലും യാത്ര പ്രതിസന്ധിയെ തുടർന്ന് ആളുകൾ എത്താത്തത് കച്ചവടത്തെ ബാധിച്ചു.

Hartal

ഏതാനും ഓട്ടോ സര്‍വിസുകളും ഉണ്ടായി. ഏതാനും പെട്രൊൾ ബങ്കുകൾ തുറന്നത് സ്വകര്യ -ഇരുചക്ര വാഹനക്കാർക്ക് ആശ്വാസമായി. കോഴിക്കോട് ബുധനാഴ്ച ട്രെയിൻ തടയൽ ഉണ്ടായില്ല. വലിയങ്ങാടിയിൽ ഉച്ചക്കു ശേഷം കടന്നു പോയ കാറുകൾക്ക് നേരെ കല്ലേറുണ്ടായി. ഇതോടെ പോലീസ് സ്ഥലത്തെത്തി. പ്രാദേശിക മേഖലകളില്‍ കടകളെല്ലാം അടഞ്ഞുകിടന്നത് തീക്ഷ്ണമായ ബന്ദിന്റെ പ്രതിതീയുണ്ടാക്കി.

Kozhikode
English summary
National strike in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X