കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോദി ഉള്ളുപൊള്ളയായ മുള, രാഹുൽ മധുരത്തേൻകരിമ്പ്, കോര്‍പ്പറേറ്റുകളെ ലാഭത്തില്‍ നിന്നും കൊള്ളലാഭത്തിലേക്കെത്തിച്ച അവരുടെ മാത്രം ഉറ്റസുഹൃത്താണ് നരേന്ദ്ര മോദിയെന്ന് നവജോത് സിങ് സിദ്ദു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകളെ ലാഭത്തില്‍ നിന്നും കൊള്ളലാഭത്തിലേക്കെത്തിച്ച അവരുടെ മാത്രം ഉറ്റസുഹൃത്താണ് നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് കായിക മന്ത്രിയുമായ നവജോത് സിങ് സിധു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong><br> നമ്പി നാരായണോട് കോൺഗ്രസ് ചെയ്തത് ക്ഷമിക്കാനാകില്ല; ഇന്ത്യ ഭയപ്പെടേണ്ടതില്ല, കാവൽക്കാരനുണ്ടെനന് മോദി!</strong>
നമ്പി നാരായണോട് കോൺഗ്രസ് ചെയ്തത് ക്ഷമിക്കാനാകില്ല; ഇന്ത്യ ഭയപ്പെടേണ്ടതില്ല, കാവൽക്കാരനുണ്ടെനന് മോദി!

രാജ്യത്തെ കര്‍ഷകര്‍ തങ്ങളുടെ കുടുംബം നിലനിര്‍ത്താന്‍ കൃഷിക്കായി ഒരു ലോണിനു വേണ്ടി അലയുമ്പോള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കുകള്‍ യാതൊരു ഈടും കൂടാതെ കോടികള്‍ വായ്പ്പയായി നല്‍കി. പിന്നീട് കിട്ടാക്കടമായി ഇവ എഴുതിത്തള്ളിയതി. ഇതുവഴി സാധാരണക്കാരന് ലഭിക്കേണ്ടേ കോടികണക്കിന് രൂപ കോർപ്പറേറ്റുകളുടെ സ്വന്തമാക്കിയെന്ന് അദ്ദേഹം കണക്കുകൾ ഉപയോഗിച്ച് സമർഥിച്ചു.

Navjot Singh Sidhu

ഡി എച്ച് എഫ് എലും എസ്ബിഐയും ഉള്‍പ്പെടെ വിവിധ ബാങ്കുകളെ ഇത്തരത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി ഉപയോഗിച്ചു. ഇതിനു പ്രത്യുപകാരമായി കോടിക്കണക്കിന് രൂപയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ അക്കൗണ്ടുകളിലേക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വാഗ്ദാനങ്ങള്‍ മുള പോലെയാണ്. നല്ല നീളമുണ്ടാകും. എന്നാല്‍ അകം പൊള്ളയാണ്. എന്നാല്‍ രാഹുല്‍ഗാന്ധി നടപ്പിലാക്കാന്‍ കഴിയുന്ന വാഗ്ദാനം പറഞ്ഞ് സാധാരണക്കാര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന അകത്തും പുറത്തും ഒരുപോലെ മധുരമൂറുന്ന തേൻകരിമ്പാണ്.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായ് മോദി കോര്‍പ്പറേറ്റുകള്‍ക്ക് എഴുതി കൊടുത്തു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബി എസ് എന്‍ എല്ലിന്റെ തകര്‍ച്ചയും അംബാനിയുടെ ജിയോയുടെ വളര്‍ച്ചയും. നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. ഇതിലൂടെ നേട്ടം കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമായിരുന്നു. നോട്ട് നിരോധനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ മോദിയുടെ പടം വെച്ച് പേടിഎമ്മിന്റെ പരസ്യം പത്രങ്ങളിൽ വന്നു. നോട്ട് നിരോധിക്കുമെന്ന് അവർക്കെങ്ങനെ മനസിലായി? അമിത് ഷാ ചെയർമാനായ സൊസൈറ്റി കോടികൾ കമ്മിഷൻ പറ്റി കള്ളപ്പണം വെളുപ്പിച്ചു.

ഇക്കാലയളവിൽ നഷ്ടപ്പെട്ടത് സാധാരണക്കാരുടെ തൊഴിലും രാജ്യത്തിന്റെ വളര്‍ച്ചയുമാണ്. രണ്ട് കോടി തൊഴിലുകള്‍ നല്‍കുമെന്ന് പറഞ്ഞ് വാഗ്ദാന വഞ്ചന നടത്തിയ മോദി രാജ്യത്ത് സൃഷ്ടിച്ചത് കേവലം എട്ടു ലക്ഷം തൊഴില്‍ മാത്രമാണ്. ഇതേ കാലയളവില്‍ അയല്‍ രാജ്യമായ ചൈനയുടെത് 65 ദശലക്ഷമായിരുന്നു. പൂര്‍ണമായും വാഗ്ദാന ലംഘനം നടത്തിയ മോദി ഇവയില്‍ നിന്നുമെല്ലാം ശ്രദ്ധതിരിക്കാന്‍ രാജ്യത്തെ സേനയുടെ നേട്ടം മാത്രമാണ് ജനങ്ങളോട് സംസാരിക്കുന്നത്.

രാഹുല്‍ ഗാന്ധി പൂര്‍ണമായും നടപ്പാക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്ക് നല്‍കിയതെന്നും സാധാരണക്കാരുടെ കൂടെ നിന്ന് കോണ്‍ഗ്രസ് രാജ്യത്തെ തിരിച്ചു കൊണ്ടു വരുമെന്നും സിധു പറഞ്ഞു. കെ പി സി സി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ്, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, അഡ്വ. പി എം നിയാസ്, കെ പി ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
Navjot Singh Sidhu's comment about Modi and Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X