കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വന്തം അമ്മയെ തേടി നവ്യ അലയാന്‍ തുടങ്ങിയിട്ട് 11 വര്‍ഷം; അറിയാവുന്നത് സോഫിയ എന്ന പേര് മാത്രം

Google Oneindia Malayalam News

കോഴിക്കോട്: സ്വന്തം അമ്മയെ തേടിയുള്ള ഇറ്റാലിയന്‍ യുവതിയുടെ തിരച്ചില്‍ വര്‍ഷങ്ങല്‍ പിന്നിടുന്നു. ഇറ്റാലിയന്‍ പൗരത്വമുള്ള നവ്യ എന്ന 35 കാരിയാണ് കേരളളത്തിലൂടനീളം സ്വന്തം അമ്മയെ തേടി അലയുന്നത്. 1984 മാര്‍ച്ച് 31 നാണ് കോഴിക്കോട് ഒരു അനാഥാലയത്തില്‍ നവ്യ സോഫിയ ജനിച്ചത്. പിന്നെ അവിടെ നിന്നു ഒരു ഇറ്റലിയൻ ദമ്പതികൾ ദത്തെടുത്തു ഇറ്റലിയിൽ കൊണ്ടു പോയി വളര്‍ത്തുകയായിരുന്നു.

ചെറുപ്പം മുതല്‍ തന്നെ തന്‍റെ ജനത്തെ കുറിച്ച് നവ്യക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇറ്റാലിയന്‍ ദമ്പതിമാരോട് ഇതേ കുറിച്ച് നിരന്തരം ഇതേ കുറിച്ച് ചോദിച്ചിരുന്നെങ്കിലും പ്രായം പൂര്‍ത്തിയായപ്പോള്‍ മാത്രമാണ് അവര്‍ തങ്ങള്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ കൈമാറിയത്. തുടര്‍ന്ന് അമ്മയെ അന്വേഷിച്ച് നവൃ കേരളത്തില്‍ എത്തുകയാരിന്നു. അനാഥാലയത്തില്‍ അന്വേഷിച്ചു കിട്ടിയ വിവരം സോഫിണ എന്നാണെന്നും അമ്മയുടെ പേരു അവര്‍ക്കു ഇപ്പോള്‍ 54 അടുത്ത് പ്രായം ആയി കാണുമെന്നും അവര്‍ പറയുന്നു.

 arizonaa

'അമ്മയുടെ അമ്മേടെ പേരു ഒരു തങ്കമ്മാ എന്നാണ് അറിയാൻ കഴിഞ്ഞത്. കോഴിക്കോട് എവിടെയാണ് എന്റെ അമ്മ എന്ന് അറിയില്ല, അമ്മയോട് എനിക്ക് ഒരു ദേഷ്യവും ഇല്ല അമ്മയെ ഒന്ന് കാണണം കെട്ടി പിടിക്കണം അത്ര മാത്രമേ ആഗ്രഹിക്കുന്നു. എന്റെ അമ്മയെ കണ്ടുപിടിക്കാൻ എന്നെ ഒന്നു സഹായിക്കാമോ'-എന്ന് സോഫിയ നേരത്തെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

അവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് എനിക്ക് അറിയില്ല. എനിക്ക് നല്ല ജീവിതം ലഭിച്ചു. എനിക്ക് വളരെയധികം സ്നേഹവും കരുതലും നൽകിയ അനാഥാലയത്തിലെ ആളുകളോട് ഞാൻ വളരെ നന്ദിയുള്ളവനാണ്. കന്യാസ്ത്രീകളിലൊരാൾ ഞങ്ങളുടെ ജീവിതത്തിലുടനീളം ഞങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നു. എന്നെ ദത്തെടുത്ത് ഇറ്റലിയിൽ എനിക്ക് നല്ല ജീവിതം നൽകിയ എന്റെ മാതാപിതാക്കളോടും എനിക്ക് നന്ദിയുണ്ടെന്നും നവ്യ പറയുന്നു.

Recommended Video

cmsvideo
|Oxford University hopes Vaccine will be enter in market soon Oneindia Malayalam

അവര്‍ക്ക് മറ്റൊരു കുടുംബമുണ്ടെങ്കിലും അവര്‍ എന്നെ സ്വീകരിക്കാൻ തയ്യാറുമല്ലെങ്കില്‍ അവരെ ശല്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ എനിക്ക് അവരെ ഒരിക്കലെങ്കിലും കണ്ടു മുട്ടാനും അവര്‍ക്ക് കുഴപ്പമില്ലെന്ന് അറിയാനും ആഗ്രഹിക്കുന്നു. എന്റെ കഥയെക്കുറിച്ച് ഞാൻ ഒരു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടപ്പോൾ, കുഞ്ഞിനെ ഉപേക്ഷിക്കുന്ന ഒരു മോശം അമ്മയാണ് അവരെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഞാനത് ഒട്ടും അംഗീകരിക്കുന്നില്ല. അവരുടെ സാഹചര്യമായിരിക്കാം അവരെ കൊണ്ട് അത് ചെയ്യിച്ചതെന്നും നവ്യ പറയുന്നു.

Kozhikode
English summary
Navya in search of her own mother for 11 years; Only known the name sophia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X