ഡോക്ടർമാരുടെ അശ്രദ്ധ; കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ രോഗി മരിച്ചു, കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളെജില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗി ഡോക്റ്റര്‍മാരുടെ അശ്രദ്ധയെ തുടര്‍ന്ന് മരണപ്പെട്ടതായി പരാതി. ചേമഞ്ചേരി സ്വദേശിയായ ബൈജുവാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്. ബൈജുവിന്റെ മരണത്തിന് ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ചികിത്സാ പിഴവ് മൂലമാണ് ബൈജു മരണപ്പെട്ടത്. ശസ്ത്രക്രിയക്കിടെ ഉണ്ടായ പിഴവിനെ തുടര്‍ന്നു രോഗിയെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദ്ദേശിച്ചതില്‍ ദൂരൂഹതയുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണം. പുറത്തുനിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാന്‍ നടപടിവേണം.

ബൈജുവിന്റെ മരണത്തോടെ ഒറ്റപ്പെട്ട കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ലോകായുക്തയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കും. നടപടിയുണ്ടായില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്കു കടക്കുമെന്നും അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് ചേമഞ്ചേരി മണ്ഡലം പ്രസിഡന്റ് മോഹനന്‍ മമ്പാട്, കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ .കെ ഫാറൂഖ്, എം. കെ ബാലകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് ചേമഞ്ചേരി മണ്ഡലം പ്രസിഡന്റ് അജയ്‌ഘോഷ് ,സുഭാഷ് എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications