പുതിയ ദില്ലി മേയർ ഷെല്ലി ഒബ്രോയിക്ക് കോഴിക്കോടുമായി ആത്മബന്ധം; നിരവധി മലയാളി സുഹൃത്തുക്കളും
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്നാണ് അവർ പി എച്ച് ഡി ചെയ്തത്.

ദില്ലി: ദില്ലി കോർപ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയിട്ടും മേയർ തിരഞ്ഞെടുപ്പ് വലിയ അനിശ്ചിതത്വത്തിലൂടെയായിരുന്നു കടന്ന് പോയത്. അംഗങ്ങള്‍ തമ്മിലുള്ള വാക്കുതർക്കും സംഘർഷത്തിലേക്ക് വരെ വഴി നയിച്ചു. ഒടുവില്‍ ബുധനാഴ്ച നടന്ന മേയർ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി (എ എ പി) ബി ജെ പിയെ പിന്തള്ളി വിജയിച്ചു. വോട്ടെടുപ്പ് നടത്താനുള്ള മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടതിന് ശേഷമാണ് ആപ്പിന്റെ സ്ഥാനാർത്ഥി ഷെല്ലി ഒബ്‌റോയിയെ ദില്ലിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
മുൻ ഡൽഹി സർവകലാശാല പ്രൊഫസറായ ഒബ്‌റോയ്, കഴിഞ്ഞ വർഷം ഡിസംബറിൽ ഈസ്റ്റ് പട്ടേൽ നഗർ വാർഡിൽ നിന്ന് ഡൽഹി സിവിൽ ബോഡി തിരഞ്ഞെടുപ്പിൽ വിജയിച്ച ആദ്യ കൗൺസിലറാണ്. പുതിയ മേയർക്ക് കോഴിക്കോടുമായും ഒരു ബന്ധമുണ്ട്. 39 കാരിയായ ഷെല്ലി ഒബ്റോയി കോഴിക്കോട് ഐ ഐ എമ്മിൽ നിന്ന് മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ വൃക്തികൂടിയാണ്. നിരവധി മലയാളി സുഹൃത്തുക്കളും മേയർക്കുണ്ട്. ഷെല്ലി ഒബ്‌റോയ് 2014 മുതൽ ആം ആദ്മി പാർട്ടിയില്‍ ചേർന്ന് പ്രവർത്തിച്ച് വരികയാണ്. 2020 ൽ പാർട്ടിയുടെ മഹിളാ മോർച്ചയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, മിസ് ഒബ്‌റോയ് ഇന്ത്യൻ കൊമേഴ്‌സ് അസോസിയേഷന്റെ (ഐസിഎ) ആജീവനാന്ത അംഗമാണ്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്നാണ് അവർ പി എച്ച് ഡി ചെയ്തത്. വിവിധ കോൺഫറൻസുകളിൽ അവൾ നിരവധി അവാർഡുകൾ നേടി. ഒബ്‌റോയിയുടെ അച്ഛൻ സതീഷ് കുമാർ ഒരു ബിസിനസുകാരനും അമ്മ സരോജ് വീട്ടമ്മയുമാണ്. ഒരു സഹോദരനും സഹോദരിയും ഷെല്ലി ഓബ്റോയിക്കുണ്ട്.












Click it and Unblock the Notifications