കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷം: പൊതുയോഗങ്ങൾക്ക് രണ്ടാഴ്ചത്തേക്ക് വിലക്ക്, വിവാഹത്തിന് നൂറ് പേർ മാത്രം

Google Oneindia Malayalam News

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. അടുത്ത രണ്ടാഴ്ച കാലയളവിൽ ജില്ലയിൽ രാഷ്ട്രീയ പാർട്ടികളുടെ എല്ലാ വിധ പൊതുപരിപാടികളും ഒഴിവാക്കാൻ നിർദേശമുണ്ട്. ഇന്ന് കളക്ടറേറ്റിൽ ചേർന്ന സർവ്വകക്ഷിയോഗത്തിലാണ് തീരൂമാനം. ബീച്ച് സന്ദർശനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് ഏഴ് മണിക്ക് ശേഷം ബീച്ചിലേക്ക് ആളുകളെ പ്രവേശിപ്പിക്കില്ല. അതേസമയം തന്നെ കൂടുതൽ സന്ദർശകരെത്തുന്ന സാഹചര്യമുണ്ടായാൽ ബീച്ച് അടച്ചിടാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. നേരത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ശബരിമലയെ ബിജെപി രാഷ്ട്രീയലാഭത്തിന് ഉപയോഗിച്ചു: കടകംപള്ളി സുരേന്ദ്രൻ വൺ ഇന്ത്യയോട്ശബരിമലയെ ബിജെപി രാഷ്ട്രീയലാഭത്തിന് ഉപയോഗിച്ചു: കടകംപള്ളി സുരേന്ദ്രൻ വൺ ഇന്ത്യയോട്

കൊവിഡിന്റെ രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ നിയന്ത്രണം ശക്തമാക്കുന്നത്. വിവാഹ, മരണ ചടങ്ങുകളില്‍ നൂറുപേരില്‍ കൂടുതല്‍ പാടില്ലെന്നാണ് നിർദേശം. വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം ഇതോടെ നിയന്ത്രണം കര്‍ശനമാക്കും. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസ് റിപ്പോർട്ട് ചെയ്തത് കോഴിക്കോട്, എറണാകുളം ജില്ലകളിലായിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങളെല്ലാം ശക്തമാക്കുന്നത്.

 coronavaccine-display-158

ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും മെഗാ വാക്‌സിനേഷന്‍ കാര്യക്ഷമമായി നടത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം ഇപ്പോഴുമുണ്ട്. പല ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്കില്ലാത്തതാണ് തിരിച്ചടിയായിട്ടുള്ളത്. ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. വാക്സിൻ ക്ഷാമം ഏറ്റവുമധികം അനുഭവപ്പെടുന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ കുറച്ച് ദിവസത്തേക്കുള്ള ഡോസുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

പ്രിയ നായിക ശ്രദ്ധ കപൂർ, ബീച്ച് ചിത്രങ്ങൾ കാണാം

Kozhikode
English summary
New restrictions placed in Kozhikkode district after hike in number of Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X