കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതുവത്സരാഘോഷം: കോഴിക്കോട് ബീച്ചില്‍ 6 മണിക്ക് ശേഷം പ്രവേശനം ഇല്ല, ജില്ലയില്‍ കടുത്ത നിയന്ത്രണം

Google Oneindia Malayalam News

കോഴിക്കോട്: ജിലല്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ആഘോഷാവസരങ്ങളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലും പുതുവത്സര വേളയിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.
ആഘോഷങ്ങളിലും ചടങ്ങുകളിലും കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ ജനങ്ങളിൽ ശ്രദ്ധക്കുറവ് വരുന്നതായും കാണുന്നു. പുതുവത്സരാഘോഷങ്ങളിൽ ജനങ്ങൾ തിങ്ങിനിറയുന്നതു കൂടുതൽ പേരിലേക്ക് രോഗവ്യാപനത്തിനു ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.

kozhikode

ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാവും. ഡിസംബർ 31 മുതൽ ജനുവരി 4 വരെ എല്ലാ ബീച്ചുകളിലും വൈകുന്നേരം 6 മാണി വരെ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. വൈകുന്നേരം 6 മണിക്ക് ശേഷംബീച്ചിലേക്കും പരിസരത്തേക്കും പ്രവേശനം വിലക്കും. ബീച്ചിൽ എത്തുന്നവർ വൈകുന്നേരം 7 മണിക്കുമുന്പായി ബീച്ച് വിട്ടു പോകേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കും മാസ്ക് ധരിക്കാതിരിക്കുന്നവർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കും.

കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ എല്‍ ഡി എഫ് തയ്യാറായിട്ടും അംഗീകരിച്ചില്ല; ബി ജെ പി വിജയിച്ചത് ഇങ്ങനെകോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ എല്‍ ഡി എഫ് തയ്യാറായിട്ടും അംഗീകരിച്ചില്ല; ബി ജെ പി വിജയിച്ചത് ഇങ്ങനെ

 ശിവശങ്കറിന്റെ വിദേശ യാത്രകൾ എന്തിനായിരുന്നുവെന്ന് പിണറായി വിജയന് അറിയുമായിരിക്കാം: ചെന്നിത്തല ശിവശങ്കറിന്റെ വിദേശ യാത്രകൾ എന്തിനായിരുന്നുവെന്ന് പിണറായി വിജയന് അറിയുമായിരിക്കാം: ചെന്നിത്തല

മലക്കം മറിഞ്ഞ് ഒ രാജഗോപാൽ, 'കേന്ദ്ര ബില്ലിനെ എതിര്‍ക്കുന്നില്ല; കേന്ദ്ര സര്‍ക്കാരിനേയും എതിര്‍ത്തിട്ടില്ല'മലക്കം മറിഞ്ഞ് ഒ രാജഗോപാൽ, 'കേന്ദ്ര ബില്ലിനെ എതിര്‍ക്കുന്നില്ല; കേന്ദ്ര സര്‍ക്കാരിനേയും എതിര്‍ത്തിട്ടില്ല'

Kozhikode
English summary
New Year Celebration: No entry after 6 pm at Kozhikode beach, strict control in the district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X