കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊടിയത്തൂര്‍ വില്ലേജ് ഓഫീസറുടെ സ്ഥലം മാറ്റം: ഭരണകക്ഷി-ക്വാറി മാഫിയ ഗൂഢാലോചനാ ഫലമെന്ന്!

  • By Desk
Google Oneindia Malayalam News

മുക്കം: കൊടിയത്തൂര്‍ വില്ലേജ് ഓഫീസർ സുബ്രഹ്മണ്യന്റെ പെട്ടെന്നുള്ള സ്ഥലംമാറ്റത്തിനു പിന്നിലെ ഭരണപക്ഷ എംഎൽ എ, പഞ്ചായത്ത് പ്രസിഡന്റ്, ക്വാറി മാഫിയ എന്നിവരുടെ ഗൂഢാലോചന സമഗ്ര അന്വേഷണം നടത്തി വെളിച്ചത്ത് കൊണ്ടു വരണമെന്ന് വെല്‍ഫെയർ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

<strong>" title=""പിണറായി എന്താ പിറവം പള്ളി വിധി നടപ്പാക്കാത്തത്? ക്രിസ്ത്യാനികളെ പേടിയായിട്ടല്ലേ?" മറുപടി കുറിപ്പ്" />"പിണറായി എന്താ പിറവം പള്ളി വിധി നടപ്പാക്കാത്തത്? ക്രിസ്ത്യാനികളെ പേടിയായിട്ടല്ലേ?" മറുപടി കുറിപ്പ്

സർവ്വേ നമ്പര്‍ 172-ല്‍ ഉള്‍പ്പെട്ട 700-ഓളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ 2014 മുതല്‍ കോടതിയിലും വിജിലന്‍സിലുമായി നടന്നുവരികയാണ്. എന്നാല്‍ സർവ്വേ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും ഭരണപക്ഷത്തിന്റെ ശക്തമായ ഇടപെടല്‍ കാരണം നടപടികള്‍ വൈകിപ്പിക്കുകയാണ്. മിച്ചഭൂമി സംബന്ധിച്ച 2004 ലെ കോടതിവിധി, ലാന്‍ഡ് ബോര്‍ഡില്‍ 6 മാസത്തിനുള്ളില്‍ ഹാജറാവാന്‍ തിരുവമ്പാടി എം.എല്‍.എയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഹാജറായില്ലെന്നു മാത്രമല്ല റവന്യു വകുപ്പില്‍ സ്വാധീനം ചെലുത്തി ഫയല്‍ അപ്രത്യക്ഷമാക്കിയെന്ന ഗുരുതര ആരോപണമാണ് പുറത്തു വന്നിരിക്കുന്നത്.

welfareparty

ഈ സാഹചര്യത്തില്‍ ഒരു വര്‍ഷത്തോളമായി കൊടിയത്തൂര്‍ വില്ലേജ് ഓഫീസര്‍ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. താലൂക്ക് തലങ്ങളില്‍ സർവ്വേ നടപടികള്‍ മുന്നോട്ട് പോകുമെന്ന് മനസ്സിലാക്കിയപ്പോഴാണ് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി മേല്‍പ്പറഞ്ഞ സർവ്വേ നടപടികള്‍ വൈകിപ്പിക്കുന്നതെന്ന് സംശയിക്കുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് കൊടിയത്തൂര്‍ പഞ്ചായത്തിലെ അര്‍ഹരുടെ ലിസ്റ്റ് സംബന്ധമായ വിഷയം മറയാക്കിയാണ് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിച്ചത്.

മേല്‍പറഞ്ഞ മിച്ച ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ക്വാറി-ക്രഷറുകളെ സഹായിക്കാനാണ് ഭരണപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചെറിയ ചെറിയ പ്ലോട്ടുകളുടെ നൂറില്‍പരം ആധാരങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് ക്രഷര്‍ മാഫിയ തങ്ങളുടെ കൈവശമുള്ള ഭൂമിക്ക് പുറമെയുള്ള സ്ഥലങ്ങളില്‍ ഖനനം നടത്തുന്നത്.

സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുകയും അഴിമതിക്കാരെ ഒറ്റപ്പെടുത്തുകയും സർവ്വേ നടപടി തുടരുകയും ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ബഹുജനങ്ങളെയും ഭൂരഹിതരെയും അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി, മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി, സെക്രട്ടറി ലിയാഖത്തലി, ശംസുദ്ദീന്‍ ആനയാംകുന്ന്, സോളി ജോര്‍ജ്, സാലിം ജീറോഡ്, ശംസുദ്ദീന്‍ ചെറുവാടി, ഇ.കെ.കെ ബാവ, സി. അബ്ദു മാസ്റ്റര്‍, ഒ. അസീസ് എന്നിവര്‍ സംസാരിച്ചു.

Kozhikode
English summary
news about kodiyathur village officers transfer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X