കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംബിബിഎസുകാരെ ജനറൽ മാനെജർ ആക്കുമോ? കെടി ജലീലിനോട് എംകെ മുനീർ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അന്യായമായി ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കാവ് വണ്ടിപ്പേട്ടയിലെ കേരള മൈനോരിറ്റി ഡവലപ്‌മെന്റ് ആന്റ് ഫൈനാന്‍സ് കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഉത്തരമേഖലാ ഡിജിപിയുടെ ഓഫീസിന് എതിര്‍വശത്ത് നിന്നാരംഭിച്ച മാര്‍ച്ച് ധനകാര്യ കോര്‍പറേഷന്‍ ഓഫീസിനു സമീപം പൊലീസ് തടഞ്ഞു. കുത്തിയിരുന്നു പ്രതിഷേധിച്ച യൂത്ത്‌ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

<strong>പൊലീസ് പിടിച്ചുതള്ളി യുവാവ് മരിച്ച സംഭവം; ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യുമെന്നു മുഖ്യമന്ത്രി</strong>പൊലീസ് പിടിച്ചുതള്ളി യുവാവ് മരിച്ച സംഭവം; ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യുമെന്നു മുഖ്യമന്ത്രി

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതതല നിയമനങ്ങളെ കുറിച്ച മന്ത്രിസഭാ തീരുമാനം മന്ത്രി കെടി ജലീല്‍ അട്ടിമറിച്ചത് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും ഡോ.എംകെ മുനീര്‍ ആവശ്യപ്പെട്ടു. മന്ത്രി സ്വജനപക്ഷപാതം നടത്തിയതു പകല്‍വെളിച്ചം പോലെ വ്യക്തമാണ്. ഇതോടെയാണ് പ്രതിരോധ ശ്രമവുമായി അദ്ദേഹം രംഗത്തിറങ്ങിയത്. ഓരോ പ്രതിരോധ ന്യായീകരണവും ബൂമറാങായി അദ്ദേഹത്തിനു നേരെ തിരിച്ചടിക്കുന്നു. ഏറെക്കാലമായി കെ.ടി ജലീല്‍ നിയമസഭക്കകത്തും പുറത്തും അഹങ്കാരത്തോടെ മാത്രമാണ് സംസാരിക്കുന്നത്. ഇപ്പോഴത്തെ പ്രശ്‌നം വന്നോപ്പോള്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് കയര്‍ക്കുകയാണ്.

marchkozhikkode-1


മടിയില്‍ എന്തെങ്കിലും തടയാനുള്ളപ്പോഴാണ് ഇങ്ങനെ ഭയം കാണിക്കേണ്ടിവരിക. സ്വന്തം ജ്യേഷ്ടന്റെ മകന്റെ മകനെ പിടിച്ചുകൊണ്ടു വന്നു എന്നു പറഞ്ഞിട്ട് നിയമനവുമായി ഒരു ബന്ധവുമില്ലെന്ന് പറയുന്നത് പരിഹാസ്യമാണ്. പരസ്യം കൊടുക്കാതെ പത്രക്കുറിപ്പില്‍ മാത്രം ഒതുക്കിയത് തന്നെ ദുരുദ്ദേശ്യത്തിന്റെ സൂചനയാണ്. യോഗ്യതയില്ലാത്തവരെ മന്ത്രി എന്തിനു ഇന്റര്‍വ്യൂവിന് വിളിച്ചു. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ഒരു മന്ത്രി തന്നെ തയ്യാറായില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ സ്റ്റാറ്റ്യൂട്ടറി പദവിയില്‍ നിന്നോ ആയിരിക്കണം ഡെപ്യൂട്ടേഷന്‍.

ജി.എം പോസ്റ്റില്‍ നിയമനം നടത്തണമെങ്കില്‍ കേന്ദ്ര അംഗങ്ങളടക്കമുളള ഉന്നതതല സമിതി പരിഗണിക്കണം. മാനദണ്ഡങ്ങള്‍ തെറ്റിച്ച് സ്വകാര്യമേഖലയില്‍ നിന്ന് ഒരാളെ ഡെപ്യൂട്ടേഷനില്‍ ഇത്തരം വലിയ പദവികളില്‍ സ്ഥാപിക്കുന്നത് കേരളത്തില്‍ ആദ്യമായിരിക്കും. യോഗ്യതയുളള ആയിരക്കണക്കിന് പേരെ അപഹസിച്ചുകൊണ്ടാണ് മന്ത്രി ഇപ്പോള്‍ പ്രതിരോധിക്കുന്നത്. ബന്ധുവിനെയും രഘുറാം രാജനെയും ഒരു പോലെ കാണുന്ന മന്ത്രിയുടെ ബുദ്ധി അപാരം തന്നെ.

ജി.എം പദവിക്ക് ബിടെക് ഡിഗ്രി മതിയെങ്കില്‍ എന്തുകൊണ്ട് തന്നെപ്പോലെയുള്ള എം.ബി.ബി.എസുകാരെ പരിഗണിച്ചില്ല. രണ്ടു സത്യപ്രതിജ്ഞാലംഘനങ്ങളാണ് മന്ത്രി നടത്തിയത്. ഒന്ന്, ബന്ധു നിയമനം നടത്തി. രണ്ട്, വായ്പ തിരിച്ചടക്കാത്ത മുസ്്‌ലിംലീഗുകാരെ പിടിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നമെന്നാണ് വാദം. തിരിച്ചടക്കാത്തവരെ ഏതെങ്കിലും പാര്‍ട്ടിക്കാര്‍ എന്ന നിലക്ക് ശത്രുക്കളായി കാണുന്നത് സത്യപ്രതിജ്ഞ ലംഘനമാണ്.

വായ്പ തിരിച്ചടക്കേണ്ടെന്ന് യു.ഡി.എഫ് ലഡ്ജറില്‍ എഴുതിവെച്ചു എന്നു മന്ത്രി വാദിക്കുമ്പോള്‍ ഇനി മറ്റൊരു ഭരണം വരില്ലെന്ന് മാത്രം ധരിക്കാന്‍ ജലീലിനെ പോലെ വിഡ്ഡികളല്ല ലീഗുകാര്‍. നടപടിയെടുക്കുമെന്ന് പറഞ്ഞ് പ്രതിഷേധിക്കുന്നവരെ പേടിപ്പിക്കാന്‍ മാത്രം ഭീരുവായിരിക്കുന്നു ജലീല്‍. മന്ത്രി ജലീലിനെ പിന്തുണക്കാന്‍ സിപിഎമ്മുകാര്‍ മുന്നോട്ടുവരുന്നില്ലെന്നും ആകെക്കൂടി രംഗത്തെത്തിയത് സ്വജനപക്ഷപാതത്തില്‍ അദ്ദേഹത്തിന്റെ മൂത്താപ്പയായ ഇപി ജയരാജന്‍ മാത്രമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.ജില്ലാ പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ നവാസ് സ്വാഗതവും ട്രഷറര്‍ പി.പി റഷീദ് നന്ദിയും പറഞ്ഞു.

മുസ്്‌ലിംലീഗ് ജില്ലാപ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം, സെക്രട്ടറിമാരായ പി ഇസ്മാഈല്‍ വയനാട്, ആഷിഖ് ചെലവൂര്‍, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് പാര്‍ട്ടി ലീഡര്‍ അഹമ്മദ് പുന്നക്കല്‍ സംസാരിച്ചു.
പ്രതിഷേധമാര്‍ച്ചിന് കെ.എം.എ റഷീദ്, പി.പി ജാഫര്‍, ഒ.കെ ഫൈസല്‍, സി ജാഫര്‍ സാദിഖ്, എസ്.വി ഷൗലിഖ്, എ ഷിജിത് ഖാന്‍, ഷഫീഖ് അരക്കിണര്‍, എ.കെ ഷൗക്കത്തലി, എകെ കൗസര്‍, സലാം തേക്കുംകുറ്റി, എം.ടി സൈദ് ഫസല്‍, വി.പി റിയാസ് സലാം നേതൃത്വം നല്‍കി.

Kozhikode
English summary
news on mk muneer's question to kt jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X