കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ മോഷണം; ശസ്ത്രക്രിയയ്ക്കു വെച്ച 9 ലക്ഷം പോയെന്ന്, പോലീസ് കേസ്!!
കോഴിക്കോട്: മെഡിക്കല്‍കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ സ്‌റ്റോറില്‍നിന്ന് 9 ലക്ഷം രൂപ കാണാതായി. ആശുപത്രി വികസന സൊസൈറ്റിയുടെ സര്‍ജിക്കല്‍ സ്റ്റോറില്‍ സൂക്ഷിച്ച ഒമ്പത് ലക്ഷത്തി ഏഴായിരം രൂപയാണ് കാണാതായത്. ശസ്ത്രക്രിയക്കുള്ള ഇംപ്ലാന്റിനു വേണ്ടി രോഗികളില്‍നിന്ന് അഡ്വാന്‍സായി വാങ്ങിവെച്ച തുകയാണ് കാണാതായത്.
രാവിലെ ജീവനക്കാര്‍ എത്തിയപ്പോള്‍ അടഞ്ഞുകിടന്ന അലമാരയില്‍ എണ്ണിവെച്ച തുകയില്‍ കുറവ് കാണുകയായിരുന്നു. എന്നാല്‍, അലമാരയുടെ മറ്റൊരു ഭാഗത്ത് സൂക്ഷിച്ച 30,000 രൂപ നഷ്ടപ്പെട്ടിട്ടുമില്ല. രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ് മോഷണം പോയിരിക്കുന്നത്.

മോഷണം സംബന്ധിച്ച് മെഡിക്കല്‍കോളജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളെജ് സിഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി പരിശോധന നടത്തി. നേരത്തേയും ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടില്‍ കൃത്രിമം നടന്നിരുന്നു. ഇതിന്റെ പേരില്‍ ഏതാനും ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.












Click it and Unblock the Notifications