Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ: കണ്ടെയ്ന്‍മെന്റ് സോണുകള്‍ പിന്‍വലിച്ചെങ്കിലും ഒന്നാം തിയ്യതിവരെ നിയന്ത്രണം തുടരും

വടകര: നിപയെ തുടര്‍ന്ന് ഏർപ്പെടുത്തിയ വടകര താലൂക്കിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പിന്‍വലിച്ചെങ്കിലും ഇവിടങ്ങളില്‍ പൊതുവായ നിയന്ത്രണം തുടരുമെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം. ഒക്ടോബര്‍ ഒന്നാം തിയ്യതിവരെ അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികള്‍ മാറ്റിവെയ്ക്കേണ്ടതും മാസ്‌ക്, സാനിറ്റെസര്‍ എന്നിവ നിര്‍ബന്ധമാക്കാനും സാമൂഹിക അകലം പാലിക്കാനും ജില്ലാ കളക്ടര്‍ എ.ഗീത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

10 ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണത്തിലുളളവര്‍, സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകള്‍ എന്നിവര്‍ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന വരെ ക്വാറെന്റെനില്‍ കഴിയേണ്ടതുമാണ്. കണ്ടെയ്ന്‍മെന്റ് സോണിലുളള എല്ലാ കടകളും രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബാങ്കുകളും ട്രഷറിയും ഉച്ചയ്ക്ക് രണ്ടുമണി വരെ പ്രവര്‍ത്തിക്കാം.

nipa-containment

അതേസമയം, നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു. പരിശോധനയ്ക്കയച്ച 5 സാമ്പിളുകളുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. നിപ പോസിറ്റീവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്.

ഐസൊലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്‍ തന്നെ കഴിയണം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. നിപ പോസിറ്റീവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്. ഐസൊലേഷൻ കാലാവധിക്ക് മുമ്പ് രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് മാത്രം (0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100) ചികിത്സ തേടേണ്ടതാണ്.

അതോടൊപ്പം തന്നെ, ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ തുറന്നു. അതേ സമയം കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനം തുടരും. കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പോവുന്നതിന് നിയന്ത്രണമുള്ളതിനാൽ ഇവർക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ എ. ഗീത നിർദ്ദേശം നൽകി.

മാസ്കും സാനിറ്റൈസറും ഉൾപ്പടെയുള്ള സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വിദ്യാലയങ്ങൾ പ്രവർത്തിക്കുക. നിപ രോഗബാധ പടരാതിരിക്കാൻ മുൻകരുതൽ എന്ന രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം ഓൺലൈൻ ആക്കി ജില്ലാ കലക്ടർ ഉത്തരവിറക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+