Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ്പാ ഭീതിയൊഴിയുന്നു: ലിനി വിടപറഞ്ഞിട്ട് നാല്‍പത് നാള്‍, നൊമ്പരം വിട്ടൊഴിയാതെ നാടാകെ

പേരാമ്പ്ര: നിപ്പയെന്ന മാരക ബാധ ഏതോ രൂപത്തില്‍ കടിയങ്ങാട് സൂപ്പിക്കടയിലെ സാബിത്ത് എന്ന യുവാവിനെ അകപ്പെടുത്തിയപ്പോള്‍ മാലാഖ കൈകളുമായി പരിചരണത്തിന് എത്തിയ ലിനി എന്ന ആരോഗ്യ പ്രവര്‍ത്തകക്ക് നല്‍കേണ്ടി വന്നത് തന്റെ ജീവന്‍ തന്നെയായിരുന്നു. ജിവിത വൃത്തിക്കായ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രോഗികളെ പരിചരിക്കുന്നതിനിടയല്‍ മരണം നിപയെന്ന മാരക വൈറസിന്റെ രൂപത്തില്‍ എത്തി ലിനിയെ തട്ടിയെടുത്തിട്ട് ഇന്ന് നാല്‍പ്പത് നാള്‍ തികയുകയാണ്.

ലിനിയുടെ നാല്‍പ്പത്തിയൊന്നാം ചരമദിനമായ നാളെ ശനിയാഴ്ച അവരുടെ ഓര്‍മ്മക്കായ് കുടുംബക്കാര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജിവനക്കാര്‍ക്കും അതുപോലെ ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ നാടായ വടകര ജില്ല ആശുപത്രിയിലും തൊട്ടില്‍പ്പാലം ചാത്തന്‍കോട്ട് നടയിലെ സ്‌നേഹഭവനിലെ അന്തേവാസികള്‍ക്കും ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

linisdeath

ലിനിയുടെ ചെമ്പേനാടയിലെ വീട്ടില്‍ അന്ന് അടുത്ത ബന്ധുക്കളും നാട്ടുകാരും ഒത്തുചേരുന്നു. കാലത്ത് മതപരമായ ചില ചടങ്ങുകളും നടത്തപ്പെടും. ലിനി പറന്നകന്നിട്ട് ഇത്രയും ദിവസങ്ങളായെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. പരലും ആ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല. നൊമ്പരം വിട്ടൊഴിയാതെ എല്ലാം ഇന്നലെ യെന്നപോലെ തേങ്ങുന്ന ഹൃദയവുമായ് കഴിയുകയാണ് നാട്ടുകാരും വീട്ടുകാരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+