കുടുംബത്തിലെ മറ്റ് മരണങ്ങൾ പരിശോധിക്കും, കുടുതൽ മരുന്നുകൾ ആസ്ട്രേലിയിൽ നിന്നെത്തിക്കുമെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ ജില്ലകളായ മലപ്പുറം, കണ്ണൂർ ജില്ലകളിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ സ്റ്റോക്കുണ്ടെന്നും ഏഴ് ദിവസത്തിനുള്ളിൽ ആസ്ട്രേലിയയിൽ നിന്നും കൂടുതൽ മരുന്നുകൾ എത്തിക്കുമെന്ന് ഐസിഎംആർ ഉറപ്പുനൽകിയതായി ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരന്റെ കുടുംബത്തിലെയും സമീപത്തിലെ വീടുകളിലേയും അടക്കം അടുത്ത കാലത്തുണ്ടായ മരണങ്ങൾ പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീട്ടിലെ ആടിന് രണ്ടരമാസം മുൻപ് ഏതോ അസുഖം ബാധിച്ചിരുന്നു. ഇക്കാര്യവും ആരോഗ്യവകുപ്പ് പരിശോധിക്കും.
ഇതിന് പുറമേ ഇപ്പോൾ മരിച്ച 12 കാരന് മുമ്പ് നേരത്തെ ആർക്കെങ്കിലും നിപാ വൈറസ് ബാധയേറ്റിട്ടുണ്ടോ എന്നും ആരോഗ്യവകുപ്പ് പരിശോധിച്ചുവരുന്നുണ്ട്. ഇവയടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിന് വേണ്ടി 16 കോർ കമ്മറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്.
കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ള 188 പേരെയാണ് ആരോഗ്യവകുപ്പ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 136 പേരും ആരോഗ്യപ്രവർത്തകരാണ്. 100 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 36 പേർ കുട്ടി ഏറ്റവും ഒടുവിൽ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലേയും ആരോഗ്യ പ്രവർത്തകരാണ്. ഇതില്‍ 20 പേരും ഹൈ റിസ്‌ക് ലിസ്റ്റിലാണുള്ളത്. നിലവിൽ രോഗലക്ഷണമുള്ള രണ്ട് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. അതില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേയും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലേയും ആരോഗ്യപ്രവര്‍ത്തകരാണെന്നും മന്ത്രി വിശദീകരിച്ചു.
പനി ബാധിച്ച കുട്ടിയെ ആദ്യം രണ്ടാമതായി ചികിത്സക്കെത്തിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു. ഇവിടെ നിന്നാണ് കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇപ്പോൾ ഹൈ റിസ്‌ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഇതിനായുള്ള സജ്ജീകരണങ്ങൾ മെഡിക്കൽ കോളേജിൽ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളജിലെ പേ വാര്‍ഡ്, നിപ വാര്‍ഡാക്കി മാറ്റുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുടാതെ കുട്ടിയുടെ സമ്പര്‍ക്കപട്ടികയിലുള്ളവരെയും ഇവിടേയ്ക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
നിരീക്ഷണത്തിലുള്ള ആളുകളുടെ സ്രവസാമ്പിളുകൾ വേഗത്തിൽ പരിശോധിക്കുന്നതിന് വേണ്ടി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രാഥമിക പരിശോധനാ കേന്ദ്രവും സജ്ജീകരിക്കുന്നുണ്ട്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന സ്ഥലം മുതലുള്ള മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കണ്ടെയിൻമെന്സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
മരിച്ച കുട്ടിയെ വെന്റിലേറ്റർ സൌകര്യം കുറവായതുകൊണ്ടാണ് മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ആരോഗ്യമന്ത്രിയ്ക്ക് ലഭിച്ചിട്ടുള്ള വിശദീകരണം. ബന്ധുക്കൾ തന്നെയാണ് കുട്ടിയെ ഇവിടെ നിന്ന് മാറ്റാൻ തീരുമാനിച്ചിട്ടുള്ളതെന്നും ആരോഗ്യ വകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു. നിലവിൽ പ്രകൊവിഡ് കണ്‍ട്രോള്‍ റൂമിന് പുറമേയാണിത്. വിവരങ്ങള്‍ അറിയുന്നതിനായി ജനങ്ങള്‍ക്ക് ഈ സമ്പറുകളില്‍ (0495-2382500, 0495-2382800) ബന്ധപ്പെടാം. നിപ സാഹചര്യം എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളിലൂടെ ജനങ്ങളില്‍ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പെര്‍ഫെക്ട് ഓകെ; മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍
അതേ സമയം സംസ്ഥാനത്ത് വീണ്ടും നിപാ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോട് എത്സംതിയിട്ടുണ്ട്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് മരിച്ച പന്ത്രണ്ടുകാരൻ താസമിച്ചിരുന്ന പ്രദേശം സന്ദർശിക്കുന്നത്. വീട്ടിലെത്തിയ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കുട്ടിക്ക് രോഗം എവിടെ നിന്നാണ് ബാധിച്ചത് എന്നതിൽ ഇതുവരെ വ്യക്തതയില്ല. രോഗം ബാധിക്കുന്നതിന് മുമ്പ് കുട്ടി പറമ്പിൽ നിന്നും റംബൂട്ടാൻ കഴിച്ചിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലം സന്ദർശിച്ച കേന്ദ്രസംഘം റംബൂട്ടാൻ സാംപിളുകളും ശേഖരിച്ചിട്ടുണ്ട്.












Click it and Unblock the Notifications