നിപ വൈറസ്: കുട്ടിയെ പ്രവേശിപ്പിച്ചത് 3 ആശുപത്രികളിൽ, സമ്പർക്ക പട്ടിക നീളും, ചാത്തമംഗലം ജാഗ്രതയിൽ
കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തി വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്താണ് നിപ വൈറസ് ഇപ്പോള്‍ സ്ഥിരീകരിച്ചിരുന്നത്. ഇവിടെ ഇപ്പോല്‍ ആതീവ ജാഗ്രതയിലാണെന്ന് സ്ഥലം എംഎല്‍എ പിടിഎ റഹീം പറഞ്ഞു. കൊവിഡ് നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടിക്ക് പനി തുടങ്ങിയത് മുതല്‍ മൂന്ന് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. മൂന്നാമതയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മൂന്ന് ആശുപത്രികളിലും കുട്ടിയെ ചികിത്സിച്ചവരുണ്ട്. കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുണ്ട്. ഇവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം. കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ വിദഗ്ദ ചികിത്സയ്ക്ക് വിധേയമാക്കിയെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും എംഎല്‍എ അറിയിച്ചു.

അതേസമയം, നിപ വൈറസ് ബാധിച്ച് മരിച്ച 12കാരന്‍ മരിച്ച സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. കുട്ടിയുടെ സമ്പര്‍ക്ക പട്ടിക പരിശോധിച്ച് വരികയാണെന്ന് സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച ഉടന്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞു. മുന്‍പത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി രീതിയില്‍ തന്നെ മുന്നോട്ടുകൊണ്ടുപോവുകയാണെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. നിപയുടെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി പത്ത് മണിക്ക് തന്നെ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
നിപ പ്രതിരോധത്തിനുള്ള കര്‍മ പദ്ധതി തയ്യാറാക്കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും അറിയിച്ചു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജില്ലയിലെ മന്ത്രിമാര്‍, മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ നിപയെ പ്രതിരോധിക്കുന്നത് ബുദ്ധിമുട്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചാത്തമംഗലം സ്വദേശിയായ 12കാരനെ ഒന്നാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ഐസൊലേറ്റഡ് ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസികളെയും നിരീക്ഷണത്തിലാക്കി. പ്രദേശത്ത് ശക്തമായ നിയന്ത്രണണാണ് പൊലീസ് നടപ്പിലാക്കിയത്.
മൂന്ന് കിലോ മീറ്റര്‍ ചുറ്റളവില്‍ ഗതാഗത നിയന്ത്രണം പൂര്‍ണമായും നിരോധിച്ചു. കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരെയും നിരീക്ഷണത്തിവലാക്കിയിട്ടുണ്ട്. 152 പേരാണ് ഇപ്പോള്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരില്‍ 20 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരാണ്. രണ്ട് പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരാള്‍ മെഡിക്കല്‍ കോളേജിലും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 16 കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
പെര്‍ഫെക്ട് ഓകെ; മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്.
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.












Click it and Unblock the Notifications