കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച തുറക്കും; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞു വരുന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ കണ്ടൈൻമെൻറ് സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ.
വിദ്യാർത്ഥികൾ ഈ ദിവസം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിവുപോലെ എത്തിച്ചേരേണ്ടതാണെന്നും കളക്ടർ വ്യക്തമാക്കി. വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കേണ്ടതാണെന്നും വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് റൂമുകളിലും സാനിറ്റൈസർ വെക്കേണ്ടതും എല്ലാവരും ഇത് ഉപയോഗിച്ച് കൈകൾ സാനിറ്റൈസ് ചെയ്യേണ്ടതുമാണെന്നും കളക്ടർ പഞ്ഞു.

കണ്ടൈൻമെൻറ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ, അവിടെ എർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈൻ ആയി തന്നെ തുടരേണ്ടതാണെന്ന് കളക്ടർ വ്യക്തമാക്കി.
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:
കോഴിക്കോട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നുള്ള ജാഗ്രതയുടെ ഭാഗമായി അധ്യയനം ഓൺലൈൻ മോഡിലേക്ക് മാറ്റിയിരുന്നു. ജില്ലയിൽ നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞു വരുന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ കണ്ടൈൻമെൻറ് സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 25-09-2023 മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കേണ്ടതാണ്
(നിലവിലെ കണ്ടയിൻമെൻ്റ് സോണുകൾ - ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകൾ.)
• വിദ്യാർത്ഥികൾ ഈ ദിവസം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിവുപോലെ എത്തിച്ചേരേണ്ടതാണ്.
• വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.
• വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ളാസ് റൂമുകളിലും സാനിറ്റൈസർ വെക്കേണ്ടതും എല്ലാവരും ഇത് ഉപയോഗിച്ച് കൈകൾ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്.
കണ്ടൈൻമെൻറ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ, അവിടെ എർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈൻ ആയി തന്നെ തുടരേണ്ടതാണ്.
അതേസമയം, നിപ കേരളത്തിൽ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പവാർ പറഞ്ഞിരുന്നു. സംസ്ഥാനവും കേന്ദ്രവും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. രോഗം പകരുന്നത് നിയന്ത്രിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ആശങ്കയുടെ നാളുകൾ കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications