മറ്റൊരു സുപ്രധാന നേട്ടത്തിനായി കോഴിക്കോട്: എൻഐടി കോർപ്പറേഷനുമായി കൈകോർക്കുന്നു
കോഴിക്കോട്: കോഴിക്കോട് നഗരത്തെ വയോജന സൗഹൃദ നഗരമാക്കി മാറ്റുന്നതിനുള്ള പ്രാഥമിക ഗവേഷണവും സർവേ പ്രവർത്തനങ്ങളും പൂർത്തിയാക്കി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ ഒരു കൂട്ടം അധ്യാപകരും വിദ്യാർത്ഥികളും. ഇൻസ്റ്റിറ്റ്യൂട്ടിലെ ആർക്കിടെക്ചർ ആന്റ് പ്ലാനിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ വകുപ്പുകൾ തങ്ങളുടെ കണ്ടുപിടുത്തങ്ങളും പഠന റിപ്പോർട്ടുകളും ഇതിനകം തന്നെ സിറ്റി കോർപ്പറേഷൻ അധികാരികൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്.
സമൂഹത്തിന്റെ ക്ഷേമത്തിനായി തദ്ദേശസ്ഥാപനങ്ങളുമായി സഹകരിക്കാൻ തങ്ങളുടെ ടീം എപ്പോഴും തയ്യാറാണെന്ന് എൻഐടിസി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ പറഞ്ഞു. മുതിർന്ന പൗരന്മാർ വീട്ടിലും പൊതു സ്ഥലങ്ങളിലും മെച്ചപ്പെട്ട ജീവിത അന്തരീക്ഷം അർഹിക്കുന്നുണ്ടെന്നും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിന് തങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർക്കിടെക്ചർ ആന്റ് പ്ലാനിംഗ് വിഭാഗത്തിലെ വിദ്യാർത്ഥികൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമായ സൗകര്യങ്ങളും മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങളും വിലയിരുത്തുന്നതിനായി സർവേ നടത്തി. പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്ന പ്രായമായവരുമായി അവർ സംവദിക്കുകയും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തു. കൂടാതെ അവർക്കു ആവശ്യമായ സൗകര്യങ്ങളുടെ ലിസ്റ്റും തയ്യാറാക്കി. എൻ ഐ ടി സി യിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം പ്രഫസറും സെന്റർ ഫോർ ഇൻഡസ്ട്രി- ഇൻസ്റ്റിറ്റ്യുഷണൽ റിലേഷൻസ്ചെ യര്പേഴ്സണുമായ ഡോ. ജോസ് മാത്യു ആണ് എൻ ഐ ടി സി ക്കുവേണ്ടി പ്രൊജക്റ്റും സർവേയും ഏകോപിപ്പിച്ചത്.
പാളയം, മൊഫ്യൂസിൽ ബസ്സ്റ്റാൻഡ്, വലിയങ്ങാടി കോടതി കോംപ്ലക്സ്, നടക്കാവ്, മലാപ്പറമ്പ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് പഠനം നടത്തിയതെന്ന് എൻഐടി കോഴിക്കോട് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗത്തിലെ ഡോ.ചിത്ര കെ & ഡോ. അമൃത പി കെ എന്നിവർ പറഞ്ഞു. അവസാന വർഷ ബി ആർച്ച് വിദ്യാർത്ഥികളാണ് പഠനം നടത്തിയത്, അവർ അവരുടെ പഠനത്തെ അടിസ്ഥാനമാക്കി ഒരു റിപ്പോർട്ടും തയ്യാറാക്കിയിട്ടുണ്ട്, അവർ കൂട്ടിച്ചേർത്തു.
പൊതുസ്ഥലങ്ങളിൽ വയോജന സൗഹൃദ/വികലാംഗ സൗഹൃദ ഫുട്പാത്ത്, ബസ് സ്റ്റോപ്പുകൾ, ശൗചാലയങ്ങൾ എന്നിവ നിർമിക്കാൻ പഠന റിപ്പോർട്ട് നിർദേശിക്കുന്നു. വയോജന സമൂഹത്തെ സഹായിക്കാൻ കൈൻഡ് സ്റ്റോർ ആരംഭിക്കുന്നതും ഇവിടങ്ങളിൽ സൗജന്യമായി അവശ്യ മരുന്ന്, മറ്റ് സാധനങ്ങൾ എന്നിവ നൽകുന്നതും വയോജനങ്ങൾക്കു സഹായകമാകുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.
പ്രോജക്ട് നിർദേശം അനുസരിച്ച് താല്പര്യമുള്ളവർക്ക് ഇത്തരം സ്റ്റോറുകളിലേക്കാവശ്യമായ മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും സ്‌പോൺസർ ചെയ്യാം എന്ന് ഡോ. ചിത്ര പറഞ്ഞു. ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗത്തിന് പുറമെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗവും ഈ സംരംഭത്തിന്റെ ഭാഗമാണ്.
മേഖലയിൽ ഗവേഷണം നടത്തുന്ന ഡോ.എ.പി.സുധീർ, ഡോ.കെ.രത്നകുമാർ എന്നിവരടങ്ങുന്ന സംഘം വയോജന സൗഹൃദ/വികലാംഗ സൗഹൃദ ഫർണിച്ചറുകൾ, രോഗികളുടെ ചലനം സുഗമമാക്കുന്ന ഉപകരണങ്ങൾ, ശാരീരിക വൈകല്യമുള്ളവർക്ക് ക്രമീകരിക്കാവുന്ന കിടക്ക, വികലാംഗർക്ക് അനുയോജ്യമായ അടുക്കളയുടെ മോഡലുകൾ തുടങ്ങിയവ അവതരിപ്പിച്ചു.
കൂടാതെ, പ്രായമായവരെ സഹായിക്കുന്നതിനായി വീടുകൾ വയോജന സൗഹൃദരീതിയിൽ മാറ്റേണ്ടതിന്റെ പ്രാധാന്യവും സംഘം നിർദ്ദേശിച്ചു. മുതിർന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ വീടുകളിൽ വോയ്‌സ് അസിസ്റ്റഡ് സ്മാർട്ട് ഉപകരണങ്ങളും ഫാൾ ഡിറ്റക്ഷൻ ലൈറ്റുകളും ഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും എൻഐടിസിയിൽ നിന്നുള്ള സംഘം നിർദ്ദേശിച്ചിട്ടുണ്ട്. ഒതുക്കമുള്ള ഇരിപ്പു മുറികളും വഴുക്കാത്ത ടൈലുകളും ഉൾപ്പെടെ ഇന്റീരിയറിലെ ചെറിയ മാറ്റങ്ങൾ പോലും പ്രായമായവർക്ക് ആശ്വാസം നൽകുമെന്ന് ഡോ.ചിത്ര പറഞ്ഞു. സിറ്റി കോർപ്പറേഷന് തങ്ങൾ ഒരു നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടെന്നും പ്രദേശത്ത് കൂടുതൽ പഠനങ്ങൾ നടത്താൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications