Get Updates
Get notified of breaking news, exclusive insights, and must-see stories!

ആതിര ആ വാര്‍ത്തയറിഞ്ഞു; അവസാനമായി നിധിനിനെ കാണാന്‍ വീല്‍ചെയറില്‍ മോര്‍ച്ചറിക്കരികിലേക്ക്

കോഴിക്കോട്: ദുബായില്‍ മരിച്ച പ്രവാസി നിധിനിന്റെ മരണം കേരളത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു. കൊറോണവൈറസ് പ്രതിസന്ധിക്കിടെ ഗള്‍ഫില്‍ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് ആതിരയും നിധിനും നമുക്കിയടയിലേക്കെത്തുന്നത്. ഇതിന്റെ ഫലമായി ആദ്യവിമാനത്തില്‍ തന്നെ ആതിര നാട്ടിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമായിരുന്നു നിധിന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്തയെത്തുന്നത്.

athira

നിധിന്റെ മരണ വാര്‍ത്ത അറിയിക്കാതെയായിരുന്നു ആതിരയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇന്നലെ ഉച്ചയോടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ആതിര ഇതാന്നും അറിയാതെ ആശുപത്രിയില്‍ കഴിയുകയായിരുന്നു. ടിവിയോ ഫോണോ എല്ലാം ഒഴിവാക്കിയായിരുന്നു ബന്ധുക്കള്‍ ആതിരയെ സംരക്ഷിച്ചത്.

എന്നാല്‍ ഒടുവില്‍ തന്റെ ഭര്‍ത്താവിന്റെ മരണ വാര്‍ത്ത ആതിരയെ അറിയിച്ചിരിക്കുകയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം ഐസിയുവില്‍ എത്തിയാണ് നിധിനിന്റെ വിയോഗ വാര്‍ത്ത അറിയിക്കുന്നത്. പിന്നാലെ തനിക്ക് ഭര്‍ത്താവിനെ അവസാനമായി കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

10-50 ഓടെയാണ് നിധിനിന്റെ മൃതദേഹം ആശുപത്രിയിലെത്തിയത്. സുരക്ഷാ വസ്ത്രങ്ങള്‍ അണിയിച്ചായിരുന്നു ആതിരയും ബന്ധുക്കളും എത്തിയത്. ആതിര വീല്‍ചെയറിലായിരുന്നു ഭര്‍ത്താവിനെ അവസാനമായി കാണാനെത്തുന്നത്. മൂന്ന് മിനിറ്റ് കാണിച്ചതിന് ശേഷം മൃതദേഹം തിരികെ പേരാമ്പ്രയിലുള്ള നിധിന്റെ വീട്ടിലേക്ക് കൊണ്ട് പോയി.

ഇന്ന് ഉച്ചയോടെ നിധിനിന്റെ മൃതദേഹം പേരാമ്പ്രയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. രാവിലെ 8 മണിക്കാണ് കൊച്ചിയില്‍ നിന്നും മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടത്. ആതിരയുടെ പ്രസവത്തിനായി നാട്ടിലെത്തുമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം നിധിന്‍ പറഞ്ഞിരുന്നു. എന്നാല്‍ വിയോഗ വാര്‍ത്ത നാടിന് വലിയ ആഘാതമാണ് ഉണ്ടാക്കിയത്.

Recommended Video

cmsvideo
    28-year-old Indian engineer who helped Keralites in Dubai to return home lost his life

    അന്ന് ആതിരയോടൊപ്പം തന്നെ നാട്ടിലെത്താന്‍ നിധിനും ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ തന്നേക്കാള്‍ അത്യാവശ്യമായി നാട്ടിലെത്തേണ്ട ഒരാള്‍ക്ക് ടിക്കറ്റ് നല്‍കുകയായിരുന്നു. ജൂലൈ ആദ്യവാരമണ് പ്രസവ തിയ്യതി കണക്കാക്കിയിരുന്നതെങ്കിലും ഭര്‍ത്താവിന്റെ മരണവിവരം അറിയിക്കുന്നതിന് മുന്‍പ് തന്നെ പ്രസവ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+