കൊച്ചുണ്ണിയുടെ ശില്‍പ്പം തീര്‍ത്ത് ബീച്ച്; നാട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് നിവിന്‍പോളി
കോഴിക്കോട്: ഐതിഹ്യമാലയില്‍ നിന്നും വ്യത്യസ്ഥമായി തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഭാവനകള്‍ക്കനുസൃതമായാണ് കായംകുളം കൊച്ചുണ്ണി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നതെന്ന് നടന്‍ നിവിന്‍ പോളി. ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം കോഴിക്കോട് ബീച്ചില്‍ ഒരുക്കിയ കായംകുളം കൊച്ചുണ്ണിയുടെ മണല്‍ ശില്‍പ്പം അനാവരണം ചെയ്യാനെത്തിയതായിരുന്നു നിവിന്‍.
ബീച്ചിലെത്തിയ താരത്തോട് കോഴിക്കോട്ടുകാരുടെ സ്‌നേഹപ്രകടനത്താല്‍ അദ്ദേഹം വീര്‍പ്പുമുട്ടി. എല്ലാവര്‍ക്കും സെല്‍ഫിക്കായി പോസ് ചെയ്ത് നിവിന്‍ പോളിയും ഈ സമയം ആഘോഷമാക്കി. ഈ മാസം 11നാണ് കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്യുന്നത്. 30 അടി ഉയരത്തിലും പത്തടി വീതിയിലുമായി നാലുദിവസമെടുത്താണ് കോട്ടയം സ്വദേശി ചിത്രകാരന്‍ സുരേഷ് കുമാര്‍ കൊച്ചുണ്ണിയുടെ മാതൃകയില്‍ മണല്‍ ശില്‍പ്പം തീര്‍ത്തത്.

ശില്‍പ്പത്തിനടുത്തിരുന്നും ഒറ്റയ്ക്കും പ്രക്ഷകര്‍ക്കൊപ്പം നിന്നും സെല്‍ഫിയെടുത്ത് നിവിന്‍ അവരിലൊരാളായി മാറി. ഗോകുലം ഗ്രൂപ്പിന്റെ പ്രതിനിധി ജിതിഷ്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications