ഷെജിനെതിരെ സിപിഎം നടപടിയുണ്ടാവില്ല, മിശ്ര വിവാഹ വിവാദം അടഞ്ഞ അധ്യായമെന്ന് വിലയിരുത്തല്‍
കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്ര വിവാഹ വിവാദത്തില്‍ ഡിവൈഎഫ്‌ഐ നേതാവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിനെതിരെ നടപടിയുണ്ടാകില്ല. കഴിഞ്ഞ ദിവസം ഷിജിന്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കില്ലെന്ന് ജോര്‍ജ് എം തോമസ് തോമസ് പറഞ്ഞിരുന്നു. ഇത് പാര്‍ട്ടി ഇന്ന് തള്ളിയിരുന്നു. മിശ്രവിവാഹം അടഞ്ഞ അധ്യായമാണെന്നും, സംഘപരിവാര്‍ ഇക്കാര്യത്തില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചെന്നും, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ കോടഞ്ചേരിയില്‍ നടത്തിയ വിശദീകരണ യോഗത്തിന് ശേഷം വ്യക്തമാക്കി. മനസ്സാ വാചാ കര്‍മണാ താനറിയാത്ത കാര്യത്തില്‍ തനിക്കെതിരെ പ്രചാരണമുണ്ടായതെന്ന് ജോര്‍ജ് തോമസ് പറഞ്ഞു.

വിഷയത്തില്‍ തന്റെ വിശദീകരണത്തില്‍ ചില പിഴവുകളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഏറ്റുപറഞ്ഞു. നാവിന്റെ പിഴ മനസ്സിന്റെ കുറ്റമല്ലെന്നും തെറ്റ് പറ്റിയതാണെന്നും പറഞ്ഞു. അതേസമയം ഷെജിന്‍ നാടുവിടും മുമ്പ് പെണ്‍കുട്ടിയുടെ കുടുംബത്തെ ബോധ്യപ്പെടുത്തണമായിരുന്നുവെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നു. തട്ടിക്കൊണ്ടു പോയതാണെന്ന് പെണ്‍കുട്ടി പറഞ്ഞാല്‍ ആ കുടുംബത്തിനൊപ്പം നില്‍ക്കും. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വേവലാതി മനസ്സിലാക്കാനുള്ള ഹൃദയം പാര്‍ട്ടിക്കുണ്ട്. ഷെജിനെതിരായ നടപടി അടഞ്ഞ അധ്യായമാണ്. മതമേലധ്യക്ഷന്മാരുമായി ഇനിയും സംസാരിക്കുമെന്ന് പി മോഹനന്‍ പറഞ്ഞു.
അതേസമയം ജോര്‍ജ് തോമസിന് നയവ്യതിയാനം ഉണഅടായെന്നും, അക്കാര്യം അദ്ദേഹം അറിയിച്ചപ്പോള്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് കൂടിയാലോചിച്ച് പാര്‍ട്ടിയുടെ നയം വ്യക്തമാക്കുകയാണ് ഉണ്ടായതെന്നും പി മോഹനന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇനി മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. ലൗ ജിഹാദ് ആര്‍എസ്എസ് അജണ്ടയാണ്. ഇക്കാര്യം പാര്‍ട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആര്‍എസ്എസ് ഉപയോഗിക്കുന്നതാണെന്നും പി മോഹനന്‍ പറഞ്ഞു. ഷെജിന്‍ ആരോടും കാര്യങ്ങള്‍ പറയാതിരുന്നതിന് പകരം, കാര്യങ്ങള്‍ പറഞ്ഞ് പോകാമായിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ചില സംഘപരിവാറുകാര്‍ വന്നത് ആട്ടിന്‍കുട്ടിയെ ചെന്നായ്ക്കള്‍ സംരക്ഷിക്കാനെത്തിയത് പോലെയാണെന്നും മോഹനന്‍ പറഞ്ഞു.
സംഘപരിവാറുകാര്‍ക്ക് മറ്റ് ജോലികളൊന്നും ഇല്ലാത്തത് കൊണ്ടാണ് മുതലെടുപ്പ് തുടരുന്നതെന്നും മോഹനന്‍ പരിഹസിച്ചു. അതേസമയം ഒരുമിച്ച് ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാതെ വന്നതോടെയാണ് ആരെയും അറിയിക്കാതെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് ഷെജിന്‍ പറഞ്ഞു. ജോയ്‌സ്‌നയുടേത് യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബമാണ്. അവര്‍ ഒരു തരത്തിലും മിശ്ര വിവാഹത്തിന് സമ്മതിക്കില്ലെന്നും ഷെജിന്‍ പറഞ്ഞു. വലിയ പ്രശ്‌നങ്ങള്‍ നാട്ടില്‍ ഉണ്ടായി കൊണ്ടിരിക്കുകയാണ്. കോടതിയില്‍ ഹാജരായതോടെ അത് കുറഞ്ഞിട്ടുണ്ടാവുമെന്ന് കരുതുന്നുവെന്നും ഷെജിന്‍ പറഞ്ഞു.
നാട്ടിലെ ചില വര്‍ഗീയ സംഘടനകളില്‍ നിന്ന് ഞങ്ങള്‍ക്ക് നല്ല ഭീഷണിയുണ്ട്. നാട്ടില്‍ കാലു കുത്തിയാല്‍ തിരിച്ചുപോകില്ല എന്നൊക്കെയാണ് ഭീഷണി. സിപിഎമ്മിലെ ആരെയും ഇക്കാര്യം അറിയിച്ചിരുന്നില്ല. രണ്ട് വ്യക്തികളെന്ന നിലയിലാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ജോയ്‌സ്‌ന ഇത് ആരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍ വിവാഹം നടക്കുമായിരുന്നുില്ല. രണ്ടാള്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗവും ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നില്ല. രണ്ട് മൂന്ന് ദിവസം ഞങ്ങളെ കുറിച്ച് ഒരു വിവരവും ഇല്ലാത്തത് കൊണ്ടാവും മറ്റ് അഭിപ്രായങ്ങള്‍ വന്നിട്ടുണ്ടാവുക. കോടതിയില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം പൂര്‍ണ പിന്തുണയാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്നത്. പാര്‍ട്ടിയുമായുള്ള ആശയവിനിമയത്തിലെകുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും ഷെജിന്‍ പറഞ്ഞു.
വിവാഹവുമായി ബന്ധപ്പെട്ട വലിയ സമ്മര്‍ദമുണ്ട്. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിപ്പെട്ടിരിക്കുകയാണ്. ചില ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തിലാണ് നാട്ടില്‍ വര്‍ഗീയ ധ്രുവീകരണം നടന്നത്. യാഥാര്‍ത്ഥ്യമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. ജോയ്‌സ്‌നയുടെ വിവാഹം ഉറപ്പിച്ചിരുന്നതാണ് എന്ന് വരെ പ്രചരിപ്പിച്ചു. ആളുകളെ പ്രകോപ്പിക്കുന്ന തരത്തിലാണ് സംഘടനകള്‍ ഇടപെട്ടത്. മതസൗഹാര്‍ദം നിലനില്‍ക്കുന്ന നാട്ടില്‍ ഇത്തരം സംഘടനകളുടെ നിലപാട് ദോഷം ചെയ്യുമെന്നും ഷെജിന്‍ പറഞ്ഞു.












Click it and Unblock the Notifications