കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ്‌ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന്‌ ഡോക്ടര്‍ വിപിന്‍ വര്‍ക്കി

Google Oneindia Malayalam News

കോഴിക്കോട്‌: കൊവിഡ്‌ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന്‌ ഡോക്ടര്‍ വിപിന്‍ വര്‍ക്കി. കോഴിക്കോട്‌ ജില്ലയില്‍ ആദ്യമായി കൊവിഡ്‌ സ്വീകരിച്ചതിന്‌ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിനെതിരെ നടക്കുന്ന പ്രചരണങ്ങളില്‍ വ്യാകുല വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ടിടി ഇന്‍ജക്ഷന്‍ എടുക്കുന്ന വേദന മാത്രമേ കൊവിഡ്‌ വാക്‌സിന്‍ സ്വീകരിക്കുമ്പോഴും ഉണ്ടാകൂ. മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ വാക്‌സിന്‍ സ്വീകരിച്ചതിന്‌ ശേഷം ഉണ്ടായില്ല. സമൂഹത്തെ കൊവിഡ്‌ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ കൊവിഡ്‌ വാക്‌സിന്‍ എല്ലാവരും സ്വീകരിക്കണമെന്നും ഡോ. വിപിന്‍ വര്‍ക്കി അഭ്യര്‍ഥിച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കോളെജില്‍ നിന്നാണ്‌ ഡോ. വിപിന്‍ വര്‍ക്കി വാക്‌സിന്‍ സ്വീകരിച്ചത്‌.

vaccine

വാക്‌സിനേഷനായി കാത്തിരുന്ന സ്ഥലത്ത്‌ മാനദണ്ഡങ്ങളെല്ലാം കര്‍ശനമായി പാലിച്ചാണ്‌ ഇവ പൂര്‍ത്തികരിച്ചത്‌. ഒരാള്‍ വീതമാണ്‌ വാക്‌സിനേഷന്‍ റൂമിലേക്ക്‌ കടത്തിവിട്ടത്‌. വാക്‌സിനേഷന്‌ ശേഷം പുറത്തെ മുറിയില്‍ 30 മിനിറ്റ്‌ നിരീക്ഷണത്തിലിരുത്തും. ഇതോടൊപ്പം തന്നെ വാക്‌സിനേഷന്‍ റൂമില്‍ സ്വാകാര്യതയും ഉറപ്പ്‌ വരുത്തി. കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ജില്ലാ ആശുപത്രി, ആയുര്‍വേദ ആശുപത്രി, ഫറൂക്ക്‌ ഇഎസ്‌ഐ ആശുപത്രി, പേരാമ്പ്ര നാദാപുരം കൊയിലാണ്ട്‌ി താലൂക്ക്‌ ആശുപത്രികള്‍. നരിക്കുനി മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ ആസ്‌റ്റര്‍ മിംമ്‌സ്‌ എന്നിവിടങ്ങളിലാണ്‌ വാക്‌സിനേഷന്‍ നടന്നത്‌.ജില്ലയില്‍ ആദ്യഘട്ട കൊവിഡ്‌ വാക്‌സിന്‍ വിതരണം ആരംഭിച്ചു. ജില്ലയില്‍ സജ്ജീകരിച്ച 11 കൊവിഡ്‌ വാക്‌സിന്‍ സെന്ററുകളില്‍ നിന്നാണ്‌ വിതരണം ആരംഭിച്ചത്‌. ഗതാഗതവകുപ്പ്‌ മന്ത്രി എകെ ശശീന്ദ്രന്‍. എംകെ രാഘവന്‍ എംപി, പ്രദീപ്‌ കുമാര്‍ എംല്‍എ എന്നിവര്‍ സൂം കോണ്‍ഫറന്‍സ്‌ വഴി വാക്‌സിന്‍ വിതരണ ചടങ്ങില്‍ പങ്കെടുത്തു.

Kozhikode
English summary
no bad effect in covid vaccination says dr vipin varki first take covid vaccine in calicut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X