കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുല്ലപ്പള്ളിയെ തള്ളി കല്ലാമല സ്ഥാനാര്‍ത്ഥി, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല

Google Oneindia Malayalam News

വടകര: കലാമലയില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാദത്തെ തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തന്നോട് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും, തനിക്ക് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ജയകുമാര്‍ പറഞ്ഞു. നേരത്തെ കല്ലാമലയില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നും, ആര്‍എംപിക്ക് പിന്തുണ പ്രഖ്യാപിച്ചതായും മുല്ലപ്പള്ളി പറഞ്ഞിരുന്നു. അതേസമയം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നത് സംബന്ധിച്ച് തന്നോട് കൂടിയാലോചനകള്‍ നടത്തിയിട്ടില്ല. പക്ഷേ പാര്‍ട്ടി പറയുന്നത് താന്‍ അനുസരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

1

താനിപ്പോഴും പ്രചാരണ രംഗത്ത് തന്നെയാണ് ഉള്ളത്. വോട്ട് പിടിക്കാന്‍ തന്നെയാണ് പോവുന്നത്. ഒരറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. കെപിസിസി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പറഞ്ഞാല്‍ അത് അംഗീകരിക്കും. ഞാന്‍ അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പാര്‍ട്ടി അങ്ങനൊരു തീരുമാനമെടുത്താല്‍, ആ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും ജയകുമാര്‍ പറഞ്ഞു. അതേസമയം യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും സാധ്യതകള്‍ ഇല്ലാതാക്കും എന്നത് കൊണ്ടാണ് അങ്ങനൊരു തീരുമാനമെടുത്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ മുല്ലപ്പള്ളിയില്‍ നിന്ന് തനിക്ക് യാതൊരു സന്ദേശവും ലഭിച്ചിട്ടില്ലെന്ന് ജയകുമാര്‍ വ്യക്തമാക്കി.

ആര്‍എംപിയുടേത് ചതി രാഷ്ട്രീയം തന്നെയാണ്. അവര്‍ ഒഞ്ചിയം മേഖലയില്‍ മാത്രമുള്ള ഒരു പാര്‍ട്ടിയാണ്. പിന്‍മാറ്റത്തെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം എനിക്കുണ്ടായിട്ടില്ല. പാര്‍ട്ടി എന്നോട് മറ്റൊരു ആവശ്യം പറയുന്നത് വരെ മാറില്ല. അതേസമയം കെ മുരളീധരന്‍ വടകരയിലെ പ്രചാരണത്തില്‍ നിന്നും മാറി നില്‍ക്കുന്നതിനെ കുറിച്ച് തനിക്കറിയില്ല. താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ നിരാശരാക്കി കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ശരിയായില്ല. ഇത് പ്രാദേശിക പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പാണ്. സാധാരണ വേദനിപ്പിക്കുന്ന ഇത്തരം പ്രസ്താവനകളില്‍ നിന്ന് അദ്ദേഹം പിന്‍മാറണമെന്നും ജയകുമാര്‍ പറഞ്ഞു.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

അതേസമയം കല്ലാമല്ല ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി നടന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് ആര്‍എംപി നേതാവ് കെകെ രമ പറഞ്ഞു. അതില്‍ പരിഹരിച്ചതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ യുഡിഎഫുമായി മുന്നണിയിലല്ല. ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രാദേശിക തലത്തില്‍ ധാരണയുണ്ടാക്കുക മാത്രമാണ് ചെയ്തത്. ഈ ധാരണയില്‍ പിന്നീട് ആശയക്കുഴപ്പങ്ങളുണ്ടായി. അത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നം മാത്രമായിരുന്നു. കല്ലാമലയില്‍ സിപിഎം ജയിച്ചുവരാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുമെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് പ്രശ്‌നം പരിഹരിച്ചതില്‍ സന്തോഷമുണ്ടെന്നും രമ പറഞ്ഞു.

Kozhikode
English summary
no instruction get from congress on withdrawing candidature says kallamala division candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X