• search

ഗള്‍ഫ് രാജ്യങ്ങളില്‍ ജയിലില്‍ എത്രപേര്‍; കൈമലര്‍ത്തി എംബസികള്‍

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളില്‍ ജയിലില്‍ കിടക്കുന്ന ഇന്ത്യക്കാരെക്കുറിച്ച് ഇന്ത്യന്‍ എംബസികളില്‍നിന്ന് വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പ്രവാസി കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് എംബസികള്‍ നല്‍കിയ വിവരങ്ങള്‍ അപൂര്‍ണവും അവരുടെ അനാസ്ഥ വ്യക്തമാക്കുന്നതുമാണെന്ന് പ്രവാസി കോണ്‍ഗ്രസ് കൊടുവള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

     calicut-pressclub

    വധശിക്ഷയ്ക്ക് വിധേയമായവരുടെയൊ ക്രിമിനല്‍ കേസുകളെപ്പറ്റിയോ വാഹനാപകട കേസുകളെപ്പറ്റിയൊ ശമ്പള പ്രശ്‌നങ്ങളിലൊ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നവക്കെുറിച്ച് ഇനംതിരിച്ച കൃത്യമായ വിവരങ്ങളില്ലാതെ ഇന്ത്യന്‍ എംബസികള്‍ കൈമലര്‍ത്തുകയാണ്. ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ കണക്കുതന്നെ സൂക്ഷിക്കുന്നവര്‍ ആകെ മൂന്ന് എംബസികളാണ്.

    കൈയ്യെത്തുന്നിടത്തു കൈയ്യേറ്റം സഭയിൽ ആദ്യമല്ല...നാറാനും തകരാനും ഇരകളേ ഉണ്ടാവൂ: ധ്വനി ഷൈനി എഴുതുന്നു

    കേവലം 2740 ഇന്ത്യക്കാരാണ് ആറ് അറബ് രാജ്യങ്ങളിലായി ജയിലില്‍ കഴിയുന്നത് എന്നാണ് എല്ലാ എംബസികളുംകൂടി നല്‍കുന്ന വിവരം. ഇത് അപൂര്‍ണമാണ്. മയക്കുമരുന്നു കേസില്‍ ആകെ എട്ടു പേര്‍ ജയിലില്‍ എന്നാണ് പറയുന്നത്. ഇതൊന്നും യഥാര്‍ഥ സംഖ്യകളുടെ അടുത്തുപോലും വരില്ല. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കേസുകളില്‍ ഇരയുടെ ബന്ധുക്കള്‍ മാപ്പു നല്‍കിയാലോ നഷ്ടപരിഹാരം നല്‍കിയാലൊ പ്രതികള്‍ക്ക് മോചനത്തിനുള്ള വഴിതെളിയും. ഇരകള്‍ പലപ്പോഴും ഇന്ത്യക്കാര്‍ തന്നെയാണ്. ഇവരെപ്പോലും കണ്ടെത്തി ഒന്നു സംസാരിച്ചു തീര്‍ക്കാനുള്ള ശ്രമങ്ങള്‍പോലും എംബസികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. മറ്റാരെങ്കിലും മുന്നിട്ടിറങ്ങാമെന്നു വച്ചാല്‍ അവരെപ്പറ്റിയുള്ള വിവരങ്ങള്‍പോലും എംബസികള്‍ നല്‍കുന്നില്ല. അതേസമയം മൂന്ന് രാജ്യങ്ങളുടെ എംബസികള്‍ വളരെ ഉത്തരവാദിത്തത്തോടം മറുപടി നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.


    കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും പ്രവാസി മാധ്യമ പ്രതിനിധികളും ചേര്‍ന്ന ഒരു കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് അറബ് രാജ്യങ്ങളിലെ ജയിലുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ഇതിനായി ഒരു സ്ഥിരം സംവിധാനം ഒരുക്കുകയുമാണ് പരിഹാരമാര്‍ഗമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. അബ്ബാസ്, എ.കെ അഹമ്മദ് കുട്ടി, ടി.പി.സി നവാസ്, യാസര്‍ അറഫാത്ത്, പൊയി തമീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

    English summary
    no news about indian prisoners from indian embasys-pravasi congress

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more