കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗള്‍ഫ് രാജ്യങ്ങളില്‍ ജയിലില്‍ എത്രപേര്‍; കൈമലര്‍ത്തി എംബസികള്‍

Google Oneindia Malayalam News

കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളില്‍ ജയിലില്‍ കിടക്കുന്ന ഇന്ത്യക്കാരെക്കുറിച്ച് ഇന്ത്യന്‍ എംബസികളില്‍നിന്ന് വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പ്രവാസി കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് എംബസികള്‍ നല്‍കിയ വിവരങ്ങള്‍ അപൂര്‍ണവും അവരുടെ അനാസ്ഥ വ്യക്തമാക്കുന്നതുമാണെന്ന് പ്രവാസി കോണ്‍ഗ്രസ് കൊടുവള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 calicut-pressclub

വധശിക്ഷയ്ക്ക് വിധേയമായവരുടെയൊ ക്രിമിനല്‍ കേസുകളെപ്പറ്റിയോ വാഹനാപകട കേസുകളെപ്പറ്റിയൊ ശമ്പള പ്രശ്‌നങ്ങളിലൊ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നവക്കെുറിച്ച് ഇനംതിരിച്ച കൃത്യമായ വിവരങ്ങളില്ലാതെ ഇന്ത്യന്‍ എംബസികള്‍ കൈമലര്‍ത്തുകയാണ്. ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ കണക്കുതന്നെ സൂക്ഷിക്കുന്നവര്‍ ആകെ മൂന്ന് എംബസികളാണ്.

കൈയ്യെത്തുന്നിടത്തു കൈയ്യേറ്റം സഭയിൽ ആദ്യമല്ല...നാറാനും തകരാനും ഇരകളേ ഉണ്ടാവൂ: ധ്വനി ഷൈനി എഴുതുന്നുകൈയ്യെത്തുന്നിടത്തു കൈയ്യേറ്റം സഭയിൽ ആദ്യമല്ല...നാറാനും തകരാനും ഇരകളേ ഉണ്ടാവൂ: ധ്വനി ഷൈനി എഴുതുന്നു


കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും പ്രവാസി മാധ്യമ പ്രതിനിധികളും ചേര്‍ന്ന ഒരു കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് അറബ് രാജ്യങ്ങളിലെ ജയിലുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ഇതിനായി ഒരു സ്ഥിരം സംവിധാനം ഒരുക്കുകയുമാണ് പരിഹാരമാര്‍ഗമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. അബ്ബാസ്, എ.കെ അഹമ്മദ് കുട്ടി, ടി.പി.സി നവാസ്, യാസര്‍ അറഫാത്ത്, പൊയി തമീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
no news about indian prisoners from indian embasys-pravasi congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X