കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംരക്ഷിക്കാന്‍ ആളില്ലാതെ വയോജനങ്ങള്‍; രണ്ട് പേരെ സാമൂഹ്യ നീതിവകുപ്പ് ഏറ്റെടുത്തു

  • By Desk
Google Oneindia Malayalam News

വടകര: സംരക്ഷിക്കാന്‍ ആളില്ലാതെ വയോജനങ്ങള്‍, രണ്ട് പേരെ സാമൂഹ്യ നീതിവകുപ്പ് ഏറ്റെടുത്തു; വടകരയിലെ ആസിയയെ ഗള്‍ഫില്‍ ഉള്ള മക്കളും തിരുവള്ളൂരിലെ ബാലകൃഷ്ണനെ അഭ്യുദയ കാംക്ഷികള്‍ ഏറ്റെടുക്കുംകോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അനാഥരും അശരണരുമായി കിടക്കുന്നവരെ സബ്ജഡ്ജും ലീഗല്‍ സര്‍വ്വീസ് സെക്രട്ടറിയുമായ ജയരാജ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അനീറ്റ എസ്.ലിന്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗ തീരുമാനത്തെ തുടര്‍ന്നാണ് സന്ദര്‍ശനം. വടകര സ്വദേശിനിയായ ആസിയയെ ഗള്‍ഫില്‍ ഉള്ള മക്കള്‍ ഏറ്റെടുക്കാമെന്നും ബാലകൃഷ്ണന്‍ എന്നവരെ 32 വര്‍ഷമായി കൂടെ താമസിച്ചിരുന്ന അഭ്യുദയ കാംക്ഷികള്‍ ഏറ്റെടുക്കാമെന്നും അറിയിച്ചിട്ടുള്ളതായും സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ചികിത്സയില്‍ തുടരുന്ന അബു,.ലളിത, ജോസൂട്ടി എന്നിവരെ രോഗം മാറുന്ന മുറക്ക് സര്‍ക്കാര്‍ വൃദ്ധസദനത്തിലും പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

kozhikodemap

ഉറ്റവരില്ലാതെ കഴിയുന്ന 16 പേരുമായുമായും സംഘം ആശയവിനിമയം നടത്തുകയും ഓരോരുത്തരുടെയും ആഗ്രഹപ്രകാരം പുനരധിവാസ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. നിലവില്‍ ചികിത്സപൂര്‍ത്തീകരിച്ചിട്ടുള്ളതായി ആശുപത്രി സുപ്രണ്ട് അറിയിച്ചിട്ടുള്ള നാല് പേരുടെ പുനരധിവാസ പ്രവര്‍ത്തനമാണ് വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്.ചികിത്സ പുര്‍ത്തീകരിച്ച കണ്ണൂര്‍ സ്വദേശിയായ ബാബുവിനെ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തലും ഭിന്നശേഷിക്കാരനും കര്‍ണാടക സ്വദേശിയുമായ അശോക് ബാബുവിനെ സര്‍ക്കാര്‍ ഭിന്നശേഷി സദനത്തിലും പ്രവേശിപ്പിച്ചു. കൂടാതെ അസുഖം ഭേദമായ രാമസ്വാമി, ബേബി വിനോദിനി എന്നവരെ സര്‍ക്കാര്‍ ഗ്രാന്റോട് കൂടി പ്രവര്‍ത്തിക്കുന്ന ഹോം ഓഫ് ലവ് എന്ന സ്ഥാപനം ലോക വയോജന സംരക്ഷണദിനമായ ഒക്‌ടോബര്‍ ഒന്നിന് ഏറ്റെടുക്കും.

ബ്രൂവറി ഇടപാടിൽ കോടികളുടെ അഴിമതി; 10 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് ബ്രൂവറി ഇടപാടിൽ കോടികളുടെ അഴിമതി; 10 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

മെച്ചപ്പെട്ട ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ലഭിക്കും എന്ന് അറിഞ്ഞ് ചികിത്സക്ക് എത്തിയ ആന്ധ്ര പ്രദേശ് സ്വദേശിയായ ദുര്‍ഗ്ഗാസ്വാമിയും ആക്‌സിഡന്റിനെ തുടര്‍ന്ന് കൈക്ക് ചികിത്സ തേടിയെത്തിയ ബേപ്പൂര്‍ സ്വദേശി രവീന്ദ്രനും ചികിത്സ പൂര്‍ത്തിയായാല്‍ തിരികെ സ്വന്തം സ്ഥലത്ത് തിരികെ പോകാനാണ് ഉദ്ദേശിക്കുന്നതെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആവശ്യമില്ലെന്നും സംഘത്തെ അറിയിച്ചു.

Kozhikode
English summary
No one to take care of old aged people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X