കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു ദശകമായിട്ടും അങ്കണവാടിക്ക് കുടിവെള്ള കണക്ഷനില്ല, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

Google Oneindia Malayalam News

കോഴിക്കോട്: ഒരു ദശകത്തിന് മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ വേങ്ങേരി അങ്കണവാടിക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാത്ത ജല അതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍. 15 ദിവസത്തിനകം ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ജല അതോറിറ്റി സബ് ഡിവിഷന്‍ രണ്ടിന്റെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് എ്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേസ് ജൂണ്‍ 7 ന് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. തടമ്പാട്ടുതാഴം വാര്‍ഡില്‍ വേങ്ങേരി പടിഞ്ഞാറേ പുരയ്ക്കലിന് സമീപം പ്രവര്‍ത്തിക്കന്ന ശ്രേയസ് അങ്കണവാടിക്കാണ് നിരവധി അപേക്ഷകള്‍ നല്‍കിയിട്ടും കുടിവെള്ള കണക്ഷന്‍ നല്‍കാതിരുന്നത്.

കോടതിയെ പോലും കുറ്റംപറയേണ്ടി വരുന്നു, ദിലീപ് കേസില്‍ ആര്‍ക്കും സംശയം വരാം, തുറന്നടിച്ച് ബൈജുകോടതിയെ പോലും കുറ്റംപറയേണ്ടി വരുന്നു, ദിലീപ് കേസില്‍ ആര്‍ക്കും സംശയം വരാം, തുറന്നടിച്ച് ബൈജു

1

2010 ഏപ്രിലിലാണ് മൂന്നര സെന്റില്‍ ആധുനിക സൗകര്യങ്ങളോടെ ഒരു നില കെട്ടിടം നിര്‍മ്മിച്ചത്. ഇവിടെ ഇരുപതോളം കുട്ടികളാണുള്ളത്. അധ്യാപികയും സഹായിയും വെള്ളം ചുമന്ന് അങ്കണവാടിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത് വർഷങ്ങളായി തുടരന്നതാണ്. ജല അതോറിറ്റിക്ക് കെട്ടിവയ്ക്കാനുള്ള തുക രണ്ട് മാസം മുമ്പ് ട്രഷറിയില്‍ അടച്ചിരുന്നു. എന്നിട്ടും കണക്ഷന്‍ ലഭിച്ചിരുന്നില്ല. നഗരസഭ പരിധിയിലെ എല്ലാ അങ്കണ വാടികള്‍ക്കും വൈദ്യുതി, കുടിവെള്ള കണക്ഷന്‍ 2 ദിവസത്തിനകം നല്‍കുമെന്നാണ് നഗരസഭ പറയുന്നത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

നേരത്തെ കുതിരവട്ടം മാനസികരോഗാശുപത്രിയിലെ എലി ശല്യം അവസാനിപ്പിക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിർദേശിച്ചിരുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജആവശ്യപ്പെട്ടിരുന്നു. രോഗികളെയും കൂട്ടിരിപ്പുകാരെയും എലി കടിക്കുന്നുവെന്നാണ് പരാതി. ഇതോടൊപ്പം നഗരസഭയുടെ അനാസ്ഥകാരണം ബസ് ഷെല്‍ട്ടറുകള്‍ യഥാസമയം പുതുക്കി പണിഞ്ഞില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് നഗരസഭക്കും പൊതുമരാമത്തിനും നോട്ടീസയച്ചിരുന്നു.

സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമ്മീഷന്‍ നോട്ടീസയച്ചത്. നഗരസഭാ സെക്രട്ടറിയും പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയറും 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിർദേശിച്ചിരുന്നു. കേസ് ജൂണ്‍ ഏഴിന് കോഴിക്കോട് പരിഗണിക്കും. 32 ബസ് ഷെല്‍ട്ടറുകളാണ് പുതുക്കി പണിയാന്‍ നല്‍കിയത്. എന്നാല്‍ 2 വര്‍ഷം കൊണ്ട് 24 എണ്ണം മാത്രമാണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ നടത്തിപ്പുകാരനെതിരെ ഒരു നടപടിയുമില്ല. ഇവയ്ക്ക് ലൈസന്‍സ് ഫീസ് അടച്ചിട്ടുമില്ല.

അതേസമയം ജില്ലയില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിര്‍വഹിച്ചു. ശാസ്ത്രീയ വിവരങ്ങള്‍ അടിസ്ഥാനമാക്കി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെയും നിതാന്ത ജാഗ്രതയോടെയും ഡെങ്കി അടക്കമുള്ള പകര്‍ച്ചവ്യാധികളെ തടയാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് അഡീഷനല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എം. പിയൂഷ് പറഞ്ഞു.

ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ നമുക്ക് കൈകോര്‍ക്കാം എന്ന ദിനാചരണ സന്ദേശവുമായി ജില്ലയിലുടനീളം ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലും പൊതു ഇടങ്ങളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങളും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തി. കാലവര്‍ഷത്തിന് മുന്നോടിയായി വരുംദിവസങ്ങളില്‍ ഡെങ്കിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കും.

ചില മതക്കാരുടെ വിദ്വേഷ പ്രസംഗത്തിന് മിണ്ടില്ല, വോട്ടുബാങ്കാണ്, തുറന്നടിച്ച് മല്ലികാ സുകുമാരന്‍ചില മതക്കാരുടെ വിദ്വേഷ പ്രസംഗത്തിന് മിണ്ടില്ല, വോട്ടുബാങ്കാണ്, തുറന്നടിച്ച് മല്ലികാ സുകുമാരന്‍

Kozhikode
English summary
no water after a decade in aganwadi, human right commission order to gave connection in 15 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X